സഊദി അറേബ്യയില്‍ ഇന്ന് 353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്താകെ 305 രോഗികള്‍ സുഖം പ്രാപിച്ചു. വിവിധയിടങ്ങളിലായി നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 372073 ആണ്. ഇതില്‍ 362947 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6424 ആയി. 2702 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നുണ്ട്. അതില്‍ 447 പേരുടെ നില ഗുരുതരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക് 1.7 ശതമാനമാനവും. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 168, കിഴക്കന്‍ പ്രവിശ്യ 87, മക്ക 34, മദീന 14, അല്‍ഖസീം 13, അല്‍ബാഹ 6, അസീര്‍ 6, ഹാഇല്‍ 6, അല്‍ജൗഫ് 5, ജീസാന്‍ 4, നജ്‌റാന്‍ 4, തബൂക്ക് 4, വടക്കന്‍ അതിര്‍ത്തി മേഖല 2.