റിയാദ്: സഊദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 319 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 19 കോവിഡ് മരണങ്ങളും ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം 441 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് ബാധിതരായി അവശേഷിക്കുന്നത് 6842 പേര്‍ മാത്രം. ഇതില്‍ 796 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ആകെ കൊവിഡ് കേസുകളുടെ എണ്ണം 354527 ആയി. രോഗമുക്തരുടെ ആകെ എണ്ണം 341956 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5729 ആണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനമാണ്. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്, 50. മക്ക 29, മദീന 24, ജിദ്ദ 20, ദമ്മാം 13, ഹാഇല്‍ 13, ഖുറയാത് അല്‍ഊല 9, വാദി ദവാസിര്‍ 9, യാംബു 8, അബഹ 8, ജുബൈല്‍ 8, അല്‍അയ്‌സ് 7, ബുറൈദ 7, ഖമീസ് മുശൈത് 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.