റിയാദ്: സഊദിയില്‍ ഇന്ന് 176 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. അതേ സമയം 140 പേര്‍ക്ക് രോഗം സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 97.73 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 05 കോവിഡ് മരണവും സ്ഥിരീകരിച്ചു. 62 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ കിഴക്കന്‍ പ്രവിശ്യയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

സഊദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്റെ പിടിയിലുള്ളത്. 2021 ജനുവരി പതിനേഴ് വരെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ 295,530 പേര്‍. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതുവരെ ആകെ 11,668,932 സ്രവസാമ്ബിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 39,774 സ്രവ സാമ്ബിളുകള്‍ ടെസ്റ്റ് നടത്തി,