സഊദിയില്‍ 341 പേര്‍ കോവിഡ് രോഗമുക്തി നേടി. അതേ സമയം 314 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 373046 ആയി. ഇതില്‍ 363926 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6438 ആയി. 2682 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.