അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച 3,962 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി മരിച്ചു. അതേസമയം 2,975 പേരാണ് പുതിയതായി രോഗമുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,80,930 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.48 കോടിയിലധികം പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,97,014 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,69,999 പേരാണ് ഇതിനോടകം രോഗമുക്തരായത്. 826 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 26,189 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.