തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാസ്‌ക്ക് ധരിക്കാത്തതിന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 8034 എണ്ണം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്താകെ ഇന്ന് 1736 പേര്‍ക്കെതിരെയും കേസെടുത്തു.

591 പേര്‍ അറസ്റ്റിലായി. 56 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘിച്ചതിന് മൂന്നു കേസുകളും ഇന്ന് രജിസ്റ്റര്‍ ചെയ്തു.

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 11 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, കൊല്ലം സിറ്റി നാല് , ഇടുക്കി രണ്ട്, തൃശൂര്‍ സിറ്റി ഒന്‍പത്, കോഴിക്കോട് സിറ്റി ഒന്‍പത് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കൊല്ലം സിറ്റിയില്‍ പത്തു പേരും ഇടുക്കിയില്‍ ഒരാളും അറസ്റ്റിലായി.