കെ റെയില്‍ പദ്ധതിയെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന കൗണ്‍സില്‍. സംസ്ഥാനം കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുമ്പോള്‍ കെ റെയിലിനല്ല സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് എന്നാണ് വിമര്‍ശനം. ഇത് ലാഭകരമാകാത്ത പദ്ധതിയാണെന്നും പരിസ്ഥിതിക്ക് പ്രതികൂലമാണെന്നും അഭിപ്രായം ഉന്നയിക്കപ്പെട്ടു.

കൗണ്‍സിലില്‍ സിപിഐയുടെ മേല്‍വിലാസം കെ റെയിലിനെ അനുകൂലിച്ച് തകര്‍ക്കരുതെന്നും ആവശ്യം ഉന്നയിക്കപ്പെട്ടു. കെ റെയിലിനെതിരെ എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്, കെ റെയില്‍ പദ്ധതിയെ നമ്മളായി തകര്‍ത്തു എന്ന് വരുന്നത് ആശാസ്യമല്ല എന്നാണ്. സര്‍ക്കാര്‍ ആശങ്കകള്‍ പരിശോധിക്കുമെന്നും കാനം അറിയിച്ചു.