കോഴിക്കോട്: കോഴിക്കോട്ട് സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ ആക്രമം. ബാലുശ്ശേരിയില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ നിയന്ത്രണാതീതമായതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

രാവിലെ നടന്ന സിപിഎം പ്രകടനത്തിനിടെ ബിജെപി ഓഫീസിന് നേര്‍ക്ക് കല്ലേറുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വൈകീട്ട് ബാലുശ്ശേരിയില്‍ ബിജെപി നടത്തിയ മാര്‍ച്ചിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.

പാര്‍ട്ടി ഓഫീസുകള്‍ വ്യാപകമായി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ശനിയാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.