സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ തിരുനന്തപുരത്ത് ചേരാനിരിക്കെ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി സമ്മര്‍ദ്ദം ഏറുന്നു. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ വിവാദങ്ങളായിരിക്കും യോഗത്തില്‍ ചര്‍ച്ചയാകും. ലേക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി നിലം നികത്തിയ നടപടിയില്‍ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടതും, ഭൂമി കൈയേറ്റം സാധൂകരിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ തോമസ് ചാണ്ടിക്കെതിരായ രാജിക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ആവശ്യം ഉയരുന്നുണ്ട്.
Be the first to write a comment.