Connect with us

kerala

പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന സിപിഎം വെല്ലുവിളി സ്വീകരിക്കുന്നു,പേടിച്ചോടാന്‍ ഞങ്ങള്‍ പിണറായി വിജയനല്ല;വിഡി സതീശന്‍

ഹിറ്റ്‌ലറേക്കാള്‍, മോദിയേക്കാള്‍, യോഗി ആദിത്യനാഥിനേക്കാള്‍ വലിയ ഏകാധിപതി ചമയുകയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

Published

on

ഹിറ്റ്‌ലറേക്കാള്‍, മോദിയേക്കാള്‍, യോഗി ആദിത്യനാഥിനേക്കാള്‍ വലിയ ഏകാധിപതി ചമയുകയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.പ്രതിഷേധം പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കെതിരെ എന്തടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തത്? പ്രവര്‍ത്തകരെ ചവിട്ടിക്കൂട്ടിയ ഇ.പി ജയരാജനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചെന്ന് തെളിയിക്കാന്‍ ഇ.പി.ജയരാജനെ വെല്ലുവിളിക്കുന്നു. മദ്യപിച്ച് ലക്കുകെട്ട പോലെ പെരുമാറിയത് ജയരാജനാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സി.പി.എമ്മാണ് ഭീകര പ്രവര്‍ത്തനം നടത്തുന്നത്. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത് സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നവരാണിവര്‍. ഭീകര സംഘടനകളെ പോലും തോല്‍പ്പിക്കുന്നവരാണ് സിപിഎം. വിമാനത്തില്‍ വെടിയുണ്ടമായി പോയതാരാണെന്ന് ഞങ്ങളെ കൊണ്ട് പറയിപ്പിക്കണ്ട. എന്നെയും കെ.പി.സി.സി പ്രസിഡന്റിനേയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന സിപിഎം വെല്ലുവിളി സ്വീകരിക്കുന്നു. പേടിച്ചോടാന്‍ ഞങ്ങള്‍ പിണറായി വിജയനല്ല അദ്ദേഹം ഓര്‍മിപ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending