ന്യൂഡല്‍ഹി: ഏകസിവില്‍കോഡിനെ എതിര്‍ത്ത് സിപിഎം രംഗത്ത്. ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. എന്നാല്‍ മുത്തലാഖ് വിഷയത്തില്‍ മുസ്‌ലീം സ്ത്രീകള്‍ക്കൊപ്പമാണ്. മുത്തലാഖിലെ കേന്ദ്രത്തിന്റെ ഇടപെടല്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചാണെന്നും പിബി വിലയിരുത്തി.

ഹിന്ദു വ്യക്തിനിയമവും പരിഷ്‌ക്കരിക്കാന്‍ കേന്ദ്രം തയ്യാറാകണം. ഭൂരിപക്ഷ സമുദായത്തിലെ സ്ത്രീകളും വ്യക്തിനിയമത്തിന്റെ ദുരുതമനുഭവിക്കുന്നുണ്ട്. ഹിന്ദു വ്യക്തിനിയമം പരിഷ്‌ക്കരിച്ചതാണെന്ന കേന്ദ്രത്തിന്റെ വാദം തെറ്റാണെന്നും പൊളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി.

മുത്തലാഖ് മനുഷ്യത്വരഹിതമാണെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. എന്നാല്‍ ഏകസിവില്‍കോഡിനെ എതിര്‍ക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.