Connect with us

kerala

‘സ്വർണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം ഗ്യാങ്, തങ്കവിഗ്രഹം കൊണ്ടുപോകാൻ അയ്യപ്പൻ സമ്മതിച്ചില്ല’

Published

on

കാഞ്ഞങ്ങാട്:  ശബരിമലയിൽ ഇത്തവണ ഉണ്ണികൃഷ്ണൻ പോറ്റി വന്നിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം അടിച്ചുകൊണ്ടു പോകുമായിരുന്നെന്നും അതിന് അയ്യപ്പൻ സമ്മതിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ. മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തങ്കവിഗ്രഹം ഉൾപ്പെടെ ശബരിമലയിൽ എന്തൊക്കെ ബാക്കിയുണ്ട് അതെല്ലാം അടിച്ചുകൊണ്ടുപോകാനുള്ള നീക്കമായിരുന്നു നടത്തിയത്. കോടതി ചികഞ്ഞു നോക്കിയപ്പോഴാണ് കള്ളക്കഥയെല്ലാം പുറത്തുവന്നത്. 2019ലെ സ്വർണം പൂശലിൽ വൻതോതിൽ സ്വർണം അടിച്ചുമാറ്റിയതുകൊണ്ടാണ് 2025 ആയപ്പോഴേക്കും വീണ്ടും സ്വർണം പൂശാൻ മോഹമുണ്ടായത്. ആരോപണ വിധേയനായ ആൾക്ക് തന്നെ ദ്വാരപാലക ശിൽപങ്ങൾ നൽകണമെന്നും ദേവസ്വം ബോർഡ് നിർബന്ധം പിടിച്ചു. ഇത്തവണ അയ്യപ്പന്റെ തങ്കവിഗ്രഹം കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാൽ അത് അയ്യപ്പൻ സമ്മതിച്ചില്ല. ദേവസ്വം ബോർഡിലെ സിപിഎം ഗ്യാങ്ങാണ് ഇതിനെല്ലാം പിന്നിൽ. ഏറ്റുമാനൂരപ്പന്റെ ഏഴരപ്പൊന്നാന കൊണ്ടുപോകാൻ നോക്കിയപ്പോൾ ഭക്തർ വളഞ്ഞു. ഇല്ലെങ്കിൽ ഏഴരപ്പൊന്നാനയും ഏതെങ്കിലും കോടീശ്വരന്റെ വീട്ടിൽ ഇരുന്നേനെ.

2019ൽ ശിൽപങ്ങൾക്ക് മങ്ങലേറ്റെന്ന് പറഞ്ഞ് അറ്റകുറ്റപ്പണിക്ക് തീരുമാനമെടുത്തു. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ അനുമതിയോടെയെ ഇത്തരം തീരുമാനം പാടുള്ളൂ. പ്രധാനപ്പെട്ട, വിലപ്പെട്ട വസ്തുക്കളുടെ അറ്റകുറ്റപ്പണി ശബരിമലയിൽ തന്നെ നടത്തുകയും വേണം. ഇതെല്ലാം ലംഘിച്ചാണ് ശിൽപങ്ങൾ‌‌‌‌‌ കടത്തിയത്. കപ്പലിൽ തന്നെ കള്ളനുണ്ടെന്ന് ഹൈക്കോടതിക്കറിയാം. അതുകൊണ്ടാണ് അന്വേഷണ സമിതിയിലെ ഉന്നത ഉദ്യോഗസ്ഥൻ മുതൽ താഴെത്തട്ടിലെ ഉദ്യോഗസ്ഥനെ വരെ കോടതി നേരിട്ട് നിയമിച്ചതെന്നും വി.ഡി.സതീശൻ പറഞ്ഞു.

 

kerala

വടകരയില്‍ വന്‍ മയക്കുമരുന്ന് പിടികൂടി; 150 ഗ്രാം എം.ഡി.എം.എ കടത്തിയ യുവാവ് അറസ്റ്റില്‍

ആയഞ്ചേരി പൊക്ലാരത്ത് താഴെവെച്ച് അരിപ്പിനാട്ട് സ്വദേശിയായ നിസാര്‍ (35) നെയാണ് റൂറല്‍ പൊലീസിന്റെ ഡാന്‍സാഫ് സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.

Published

on

വടകര: ബംഗളൂരുവില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന 150 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. ആയഞ്ചേരി പൊക്ലാരത്ത് താഴെവെച്ച് അരിപ്പിനാട്ട് സ്വദേശിയായ നിസാര്‍ (35) നെയാണ് റൂറല്‍ പൊലീസിന്റെ ഡാന്‍സാഫ് സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതിയെ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. ബൊലേനോ കാറില്‍ ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതിയെ വാഹന പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. ഡോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തില്‍ നിസാര്‍ പ്രദേശത്ത് മയക്കുമരുന്ന് വിതരണം നടത്തുന്ന പ്രധാന കണ്ണിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇയാളെ വടകര പൊലീസിന് കൈമാറി അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രദേശത്ത് ഇത്രയും വലിയ അളവില്‍ എം.ഡി.എം.എ പിടികൂടുന്നത് ഇതാദ്യമായാണ്. ബംഗളൂരുവില്‍ നിന്നും മൊത്തത്തില്‍ 260 ഗ്രാം എം.ഡി.എം.എ കടത്തിയതായും അതില്‍ 100 ഗ്രാം മലപ്പുറത്ത് വിതരണം ചെയ്യണമെന്ന ഓഡിയോ സന്ദേശം പ്രതിയുടെ ഫോണില്‍നിന്ന് പൊലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മയക്കുമരുന്ന് കടത്തിന് പിന്നില്‍ മറ്റ് സഹായികളുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.

Continue Reading

kerala

മലപ്പുറം കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം

സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന താല്‍കാലിക വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്.

Published

on

മലപ്പുറം: കോട്ടയ്ക്കലില്‍ പുലര്‍ച്ചെ വന്‍ തീപിടിത്തം. പുലര്‍ച്ചെ 5.30ഓടെയായിരുന്നു അപകടം. സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന താല്‍കാലിക വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. ഫ്ളക്സ് സാമഗ്രികള്‍ ഉപയോഗിച്ചുള്ള നിര്‍മാണം തീ വേഗത്തില്‍ പടരാന്‍ കാരണമായി. സമീപത്തെ ചെരുപ്പ് കടയിലേക്കും തീ വ്യാപിച്ചു.

ഫയര്‍ ഫോഴ്സ് സംവിധാനങ്ങള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളാണ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും അധിക യൂണിറ്റുകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സ്ഥാപനത്തിന്റെ മുകളില്‍ താമസിച്ചിരുന്ന രണ്ട് പെണ്‍കുട്ടികളെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഇവരില്‍ ഒരാള്‍ക്ക് ചെറിയ പരിക്കുകളുണ്ടായതായി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നാട്ടുകാര്‍ അറിയിച്ചു.

പ്ലാസ്റ്റിക് ഉത്പന്നങ്ങളും വസ്ത്രങ്ങളും വില്‍ക്കുന്ന സ്ഥാപനമായതിനാല്‍ തീ അണയ്ക്കല്‍ ശ്രമം ബുദ്ധിമുട്ടാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. സമീപ വ്യാപാര സ്ഥാപനങ്ങളിലേക്കു തീ പടരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

Continue Reading

kerala

ട്രെയിനിൽ ദുരനുഭവം; വാട്സ്ആപ്പിൽ‌ അറിയിക്കാം, 112ലും വിളിക്കാമെന്ന് പൊലീസ്

Published

on

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ വാട്സാപ്പിലൂടെയും പൊലീസിനെ അറിയിക്കാം. ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പൊലീസിനെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം സംഭവങ്ങൾ വാട്സ്ആപ്പ് മുഖേനയും പൊലീസിനെ അറിയിക്കാം.

ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഫോട്ടോ, വിഡിയോ, ടെക്സ്റ്റ് എന്നിവ വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

കൂടാതെ ഈ കാണുന്ന നമ്പറുകളിലും പൊലീസ് സേവനങ്ങൾ ലഭ്യമാണ്. 9846 200 100, 9846 200 150, 9846 200 180.

Continue Reading

Trending