കണ്ണൂര്‍: പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടികൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. മാഹിയിലും ഹര്‍ത്താലിന് ആഹ്വാനമുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ നിരത്തിലോടുന്നില്ല. സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹനന്‍ (50) ആണ് ഇന്നലെ ഉച്ചയോടെ കൊല്ലപ്പെട്ടത്.