kerala
പെട്ടിയില്‍ പെട്ടു സി.പി.എം; പാതിരാ പരിശോധനയും കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്ന് വിലയിരുത്തല്‍.
പൊലീസ് കുറേക്കൂടി അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നാണ് മുതര്‍ന്ന നേതാക്കളുടെ അഭിപ്രായം.

പാലക്കാട്ടെ പണപ്പെട്ടിവിവാദം തള്ളി സിപിഎം. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എന്‍.എന്‍.കൃഷ്ണദാസ്. നീലപ്പെട്ടിയോ പച്ചപ്പെട്ടിയോ എന്നതല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. വരും ദിവസങ്ങളില്‍ ഇക്കാര്യം ഓര്‍മിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. പാതിരാ പരിശോധനയും കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തല്‍.
അതേസമയം പെട്ടിയില്‍ പെട്ടിരിക്കുകയാണ് സി.പി.എം. ട്രോളി ബാഗ് ചര്‍ച്ചകള്‍ രാഹുലിന് ഗുണകരമാവുകയും, പാതിരാ പറിശോധനയും കള്ളപ്പണ ആരോപണവും തിരിച്ചടിയായെന്നും പാലക്കാട്ടെ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ വിലയിരുത്തി സി.പി.എം.
പാലക്കാട്ടെ പാതിരാ റെയ്ഡ് പാളിയതില്‍ സി.പി.എമ്മില്‍ കടുത്ത അതൃപ്തിയുണ്ട്. പൊലീസ് കുറേക്കൂടി അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നാണ് മുതര്‍ന്ന നേതാക്കളുടെ അഭിപ്രായം. അതേസമയം കള്ളപ്പണം വന്നുവെന്നവാദത്തില്‍ ഉറച്ചുനിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നോട്ട് പോകാനും പാര്‍ട്ടിയില്‍ ഉരു വിഭാഗം നുണ പരിശോധനയ്ക്കടക്കം തയ്യാറാണെന്നും ഏതന്വേഷണവും നേരിടാമെന്നുമാണ് കോണ്‍ഗ്രസിന്റെ വെല്ലുവിളി.
kerala
സന്ധ്യക്ക് മാനസിക പ്രശ്നങ്ങളില്ല; പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവം; പ്രതികരിച്ച് സന്ധ്യയുടെ അമ്മ
കയറി വന്നപ്പോള്‍ കുട്ടിയെവിടെയെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും പ്രതി സന്ധ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ആലുവയില്‍ മൂന്ന് വയസുകാരിയെ പുഴയില്‍ എറിഞ്ഞുകൊന്ന അമ്മ സന്ധ്യക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് അമ്മ. വീട്ടിലേക്ക് കയറി വന്നപ്പോള്‍ കുട്ടിയെവിടെയെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും പ്രതി സന്ധ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സന്ധ്യക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണെന്നും കുട്ടികളെ അടിക്കാറുണ്ടെന്നും പ്രതി സന്ധ്യയുടെ അമ്മ പറഞ്ഞു.
‘ഏഴുമണിക്കാണ് സന്ധ്യ വീട്ടിലേക്ക് കയറി വന്നത്. ഇരുട്ടത്ത് വന്നപ്പോള്‍ കൊച്ചെവിടെയെന്ന് ചോദിച്ചപ്പോള്‍ ഒരു കൂസലുമില്ലായിരുന്നു. സന്ധ്യയുടെ അച്ഛനും ചോദിച്ചു..ഒരു മറുപടിയും പറഞ്ഞില്ല. പിന്നീടാണ് വണ്ടിയില്‍ വെച്ച് കാണാതായെന്ന് പറഞ്ഞത്. സന്ധ്യക്ക് പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്. മുമ്പ് കുട്ടികളെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ദേഷ്യം വരുന്ന സമയത്ത് കുട്ടിയെ അടിക്കാറുണ്ട്. ഭര്‍ത്താവുമായി കുടുംബ പ്രശ്നങ്ങളുണ്ട്. ഭര്‍ത്താവ് മദ്യപിക്കും. സന്ധ്യയെ കരണത്തടിക്കുകയും കഴുത്തിന് പിടിക്കാറുമുണ്ടായിരുന്നു. ഇതുകാരണം ഇടക്കിടക്ക് വീട്ടിലേക്ക് വരാറുണ്ട്. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ സന്ധ്യ കാര്യമായി ഒന്നും പറഞ്ഞില്ല.പൊലീസ് വന്ന് ചോദിച്ചപ്പോഴും അറിയില്ലെന്നാണ് പറഞ്ഞത്..’സന്ധ്യയുടെ അമ്മ പറഞ്ഞു.
‘വീട്ടില്‍ നിന്ന് പലപ്പോഴും പൈസയൊക്കെ വാങ്ങാറുണ്ടായിരുന്നു. ഞങ്ങളുടെ വീട് വിറ്റ് കിട്ടിയ ഒരു ലക്ഷം രൂപ അവളുടെ അക്കൗണ്ടിലിട്ട് കൊടുത്തിടുരുന്നു.അത് മുഴുവന്‍ തീര്‍ന്നു. ഭര്‍ത്താവിനോട് ഇക്കാര്യം പറയരുതെന്നും പറഞ്ഞു. ഒരു ലക്ഷം തീര്‍ന്നപ്പോള്‍ വീണ്ടും പൈസ ചോദിച്ച് വന്നിരുന്നു. എന്റെ വള വിറ്റ് പണം തരണമെന്നും പറഞ്ഞിരുന്നു. പൈസ കൊടുത്തത് ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് അറിയില്ല. അടുത്തിടെ രണ്ടു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു’. സന്ധ്യയുടെ അമ്മ പറയുന്നു.
മക്കളോട് സന്ധ്യക്ക് സ്നേഹക്കുറവുണ്ടായിരുന്നു. ഭര്‍ത്താവിന്റെ അമ്മയുമായും പ്രശ്നങ്ങളുണ്ടായിരുന്നു. എന്നും വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് വരാറുണ്ട്. എന്നാല്‍ കുട്ടിയെ അപായപ്പെടുത്തുമെന്ന് കരുതിയില്ലെന്നും സന്ധ്യയുടെ അമ്മ പറഞ്ഞു.
kerala
നൂറാം ദിനത്തിലേക്ക് കടന്ന് ആശാസമരം; ഇന്ന് പന്തം കൊളുത്തി പ്രതിഷേധിക്കും
ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പടിക്കലെ ആശമാരുടെ സമരം നൂറാം ദിവസത്തിലേക്ക്. ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം.
ആശാ പ്രവര്‍ത്തകരുടെ സംസ്ഥാനതല രാപ്പകല്‍ സമരയാത്രയിലും പന്തം കൊളുത്തി പ്രകടനം നടത്തും. സമര യാത്രയുടെ 16ാം ദിവസമാണ് ഇന്ന.് പാലക്കാട് കല്ലേപ്പുള്ളിയിലാണ് പ്രതിഷേധ ജ്വാല തെളിയിക്കുന്നത്.
ജൂണ്‍ 17ന് തിരുവനന്തപുരത്താണ് സമാപനം. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം ഇതിനോടകം പൂര്‍ത്തിയായി. ഫെബ്രുവരി 10നാണ് ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്.
kerala
എല്ലാ പിന്തിരിപ്പന് ശക്തികളും കരിഞ്ഞ് പോകും; ഭീഷണി പ്രസംഗം നടത്തി സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എ ഗോകുല്‍ദാസ
പിന്നില്‍നിന്ന് കുത്തുന്നുവര്‍ക്കും ജില്ലാ കമ്മറ്റിയെ ഒറ്റ് കൊടുക്കുന്നവര്‍ക്കും തത്ക്കാലം വിജയിക്കാമെന്നും ഗോകുല്‍ദാസ് പറഞ്ഞു.

ഭീഷണി പ്രസംഗം നടത്തി സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എ ഗോകുല്‍ദാസ്. അണഞ്ഞു കത്തുന്ന തീയൊന്ന് ആളിപടര്‍ന്നാല്‍ എല്ലാ പിന്തിരിപ്പന് ശക്തികളും കരിഞ്ഞ് പോകുമെന്ന് ഗോകുല്‍ദാസ് ഭീഷണിപ്പെടുത്തി. സാമ്പത്തിക ക്രമക്കേടില്‍ സിപിഎം അന്വേഷണം നേരിടുന്ന ഗോകുല്‍ദാസ് തനിക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെയാണ് ഭീഷണിയുമായി രംഗത്തെത്തിയത്.
പിന്നില്‍നിന്ന് കുത്തുന്നുവര്‍ക്കും ജില്ലാ കമ്മറ്റിയെ ഒറ്റ് കൊടുക്കുന്നവര്‍ക്കും തത്ക്കാലം വിജയിക്കാമെന്നും ഗോകുല്‍ദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗോകുല്‍ ദാസിനെതിരെ കോങ്ങാട് ഭാഗത്ത് ഫ്ലക്സ്ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. ഈ വിഴുപ്പ് താങ്ങാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ആകുമോ എന്ന പേരിലാണ് ഫ്ലക്സ് ഉയര്‍ന്നത്.
രക്തസാക്ഷി കെ.സി ബാലകൃഷ്ണന്റെ പേരില്‍ തട്ടിപ്പ് നടത്തിയ വഞ്ചകനാണ് ഗോകുല്‍ ദാസ് എന്നും കോങ്ങാട് ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുകളിലുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്നും ബോര്‍ഡിലുണ്ട്. പാര്‍ട്ടി അന്വേഷണം നടക്കട്ടെ, വിജിലന്‍സ് അന്വേഷണം അനിവര്യമെന്നും ഫ്ലക്സില്‍ എഴുതിയിരുന്നു.
സാമ്പത്തിക ക്രമക്കേടില്‍ ഗോകുല്‍ ദാസിന് എതിരെ സിപിഎം അന്വേഷണം തുടരുന്നതിനിടെയാണ് ഫ്ലക്സ്ബോര്‍ഡുകള്‍ ഉയര്‍ന്നത്. കോങ്ങാട് വിവിധ സ്ഥലങ്ങളില്‍ വെച്ച ബോര്‍ഡുകള്‍ സിപിഎം പ്രവര്‍ത്തകര്‍ എടുത്തു മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോകുല്‍ ദാസിന്റെ ഭീഷണി പ്രസംഗം.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
india3 days ago
‘കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ല’: ഒമര്‍ അബ്ദുള്ള
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
india3 days ago
‘ഉറങ്ങാന്‍ അനുവദിക്കാതെ ചോദ്യം ചെയ്തു’:പാകിസ്താന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാന്
-
kerala3 days ago
ഹജ്ജ് 2025: 33 വിമാനങ്ങളിലായി 5896 തീർത്ഥാടകർ വിശുദ്ധ മക്കയിലെത്തി