ഇടുക്കി: തൊടുപുഴയില്‍ പുരാവസ്തുക്കള്‍ മോഷ്ടിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. ഉടുമ്പന്നൂരിലാണ് സംഭവം. സിപിഎം നേതാവ് വിഷ്ണു ബാബു ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 19 തീയതി രാത്രിയാണ് ഉടുമ്പന്നൂര്‍ ഉപ്പുക്കുന്നതുള്ള അറയ്ക്കല്‍ ജോണ്‍സന്റെ ആള്‍ താമസമില്ലാത്ത വീട്ടില്‍ മോഷണം നടന്നത്. തന്റെ അഞ്ചാം വയസ് മുതല്‍ ജോണ്‍സണ്‍ ശേഖരിച്ചുവച്ച പുരാവസ്തുകളാണ് സംഘം അപഹരിച്ചത്. വര്‍ഷങ്ങള്‍ പഴകമുള്ള വിഗ്രഹങ്ങള്‍, ഗ്രാമഫോണ്‍, വാല്‍വ് റേഡിയോ തുടങ്ങിയവ ഈ പട്ടികയില്‍ ഉണ്ട്. സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.