പാലക്കാട്: കോടതി വളപ്പില്‍വെച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് വെട്ടേറ്റു. പാലക്കാട് കണ്ണമ്പ്ര ലോക്കല്‍ സെക്രട്ടറി എം.കെ സുരേന്ദ്രനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിനു പിന്നില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.