കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ലോബിയില്‍ തുടര്‍ന്നിരുന്ന അസ്വസ്ഥതകളാണ് പി.ജയരാജനെതിരായ പടയൊരുക്കത്തിന് കാരണമെന്ന് വിലയിരുത്തല്‍. ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയില്‍ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ജയരാജന്റെ നിലപാടുകളെ എതിര്‍ത്തത് കണ്ണൂരില്‍ നിന്നുള്ള അംഗങ്ങളായിരുന്നു. സിപിഎമ്മിലെ ഔദ്യോഗിക ചേരിയിലെ കണ്ണൂര്‍ ലോബിക്കേറ്റ വിള്ളലാണ് പി.ജയരാജന്റെ സംഭവത്തോടെ വ്യക്തമാക്കുന്നത്. നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്തും ബന്ധുനിയമന വിവാദം കത്തിയപ്പോഴും കണ്ണൂരിലെ ഔദ്യോഗികപക്ഷം ചേരിതിരിവ് പ്രകടമാക്കിയിരുന്നു.