Connect with us

Culture

സി.പി.എം എത്ര കള്ളവോട്ടു ചെയ്താലും 25,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിനു ജയിക്കും: മുരളീധരന്‍

Published

on

എന്തൊക്കെ കള്ളത്തരം കാണിച്ചാലും വടകര മണ്ഡലത്തില്‍ 25,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിന് താന്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. മണ്ഡലത്തില്‍ കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞ മുരളീധരന്‍, കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ സിപിഎമ്മിനു കഴിയൂവെന്നും പരിഹസിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ സ്വന്തം ബൂത്തില്‍ യുഡിഎഫ് പോളിങ് ഏജന്റിനെ ഇരിക്കാന്‍ അനുവദിച്ചില്ല. അവിടെ കള്ളവോട്ടു നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വടകര മണ്ഡലത്തില്‍ അറുപത് ബൂത്തുകളില്‍ കള്ളവോട്ടു നടന്നതായാണ് സംശയിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. തന്നെ തടഞ്ഞ ബൂത്ത് ഉള്‍പ്പെടെ 162 ബൂത്തുകള്‍ ഹൈപ്പര്‍ സെന്‍സിറ്റിവ് ആയി കണക്കാക്കണമെന്ന് തന്റെ ആവശ്യപ്രകാരം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു ദിവസം അതനുസരിച്ചുള്ള ഒരു നടപടിയുമുണ്ടായില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കള്ളവോട്ടിന്റെ ദൃശ്യം സഹിതമുള്ള തെളിവുകള്‍ ശേഖരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. കോടതി ഉത്തരവ് പാലിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. വോട്ടെണ്ണല്‍ കഴിഞ്ഞായാലും തെളിവു സഹിതം കള്ളവോട്ടിനെതിരെ നിയമയുദ്ധം തുടരും. ജനവിധി അട്ടിമറിക്കുന്ന നടപടികള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാനാണ് ഇത്. ഇപ്പോള്‍ ആരോപണമുയര്‍ന്ന പല ബൂത്തുകളിലും യുഡിഎഫ് പോളിങ ്ഏജന്റുമാരെ ചുമന്നുകൊണ്ടുവരേണ്ടി വന്നിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

താലൂക്ക് മാറുന്നതിന് അനുസരിച്ച് സിപിഎമ്മിന്റെ നയം മാറുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസിന് എതിര്, പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസിനൊപ്പവും അതേസമയം മാഹിയില്‍ കമലഹാസന്റെ പാര്‍ട്ടിക്കൊപ്പവുമാണ്. ജനങ്ങള്‍, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിനെ കൈവിട്ടെന്ന് മുരളീധരന്‍ പറഞ്ഞു.

ബംഗാളില്‍ സിപിഎമ്മിന് ഒന്നും കിട്ടില്ലെന്നാണ് വാര്‍ത്തകളില്‍നിന്നു മനസിലാവുന്നത്. തൃപുരയില്‍ ഇതാണ് സ്ഥിതി. തമിഴ്നാട്ടില്‍ഡിഎംകെ- കോണ്‍ഗ്രസ് മുന്നണിക്കൊപ്പമായതിനാല്‍ ചിലപ്പോള്‍ ജയിച്ചേക്കാം. എന്തായാലും ഈ തെരഞ്ഞെടുപ്പില്‍ സിപിഎം ഒറ്റയക്കമായി ചുരുങ്ങുമെന്ന് മുരളീധരന്‍ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുകൂടുമെന്നു പറഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് അവര്‍ വോട്ടു യുഡിഎഫിന് മറിച്ചുനല്‍കുമെന്നു പറഞ്ഞത്. ഇത് നമ്മളൊന്നും പഠിച്ച കണക്കല്ല. ഏതു ശാസ്ത്രമാണെന്നു കോടിയേരിയാണ് പറയേണ്ടത്- മുരളീധരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ അന്തരിച്ചു

Published

on

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ (68) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3.30ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംവിധായകന്‍ ഹന്‍സല്‍ മേത്തയാണ് ട്വീറ്ററിലൂടെയാണ് മരണ വാര്‍ത്ത അറിയിച്ചത്.

മരണ കാരണത്തെക്കുറിച്ച് വ്യക്തമായ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മര്‍ദാനി, പരീണീത, ഹെലികോപ്റ്റര്‍ ഈല തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജന ഹൃദയങ്ങള്‍ കീഴടക്കിയ സംവിധായകനാണ് പ്രദീപ് സര്‍ക്കാര്‍.

Continue Reading

crime

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ ക്രമക്കേട്; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ പരിശോധന നടത്തി കണ്ടെത്തിയ വനിത താലൂക്ക് സപ്ലൈ ഓഫിസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

Published

on

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ പരിശോധന നടത്തി കണ്ടെത്തിയ വനിത താലൂക്ക് സപ്ലൈ ഓഫിസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. കുന്നത്തൂര്‍ ടി.എസ്.ഒ സുജ ഡാനിയേലിനെയാണ് സ്ഥലംമാറ്റിയത്. മാര്‍ച്ച് 10ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നത്തൂരിലെ റേഷന്‍കടയില്‍ പരിശേധന നടത്താന്‍ താലൂക്ക് സപ്ലൈ ഓഫിസറോട് നിര്‍ദേഷിച്ചത്. മാര്‍ച്ച് 13ന് സി.പി.ഐ നേതാവ് പിജി പ്രിയന്‍ കുമാര്‍ നടത്തുന്ന റേഷന്‍ കടയില്‍ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തി.

സി.പി.ഐ സംഘടനയായ കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പ്രിയന്‍ കുമാര്‍. അരി ഉള്‍പ്പടെ 21 ക്വിന്റല്‍ ധാന്യത്തിന്റെ വ്യത്യാസമാണ് പരിശോധനയില്‍ കണ്ടെത്തിയത്.

Continue Reading

Film

ഓസ്കര്‍ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍‌വസിന് തമിഴ്‌നാട് സർക്കാർ ഒരു കോടി രൂപ സമ്മാനം നൽകി

തിങ്കളാഴ്ച മടങ്ങിയെത്തിയ അവർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം,കെ,സ്റ്റാലിൻ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

Published

on

ഓസ്കര്‍ നേടിയ ഡോക്യുമെന്‍റി ‘ദി എലിഫന്‍റ് വിസ്പറേഴ്സിന്‍റെ’ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍‌വസിന് തമിഴ്‌നാട് സർക്കാർ ഒരു കോടി രൂപ സമ്മാനം നൽകി ആദരിച്ചു. തിങ്കളാഴ്ച മടങ്ങിയെത്തിയ അവർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം,കെ,സ്റ്റാലിൻ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

 

Continue Reading

Trending