Connect with us

Culture

ഷുക്കൂര്‍ വധക്കേസ് വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി

Published

on

കൊച്ചി: എം.എസ്.എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ തലശേരി സെഷന്‍സ് കോടതിയില്‍ നിന്നു എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സി.ബി. ഐ പ്രത്യേക കോടതിയിലാണ് നടത്തേണ്ടതെന്ന് സുപ്രിംകോടതിയുടെ വിധിയുണ്ടെന്ന സി.ബി. ഐയുടെ വാദം അംഗീകരിച്ചാണ് നടപടി. കേസ് എറണാകുളത്തേക്ക് മാറ്റുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. സി.ബി.ഐക്ക് കേസില്‍ പ്രത്യേക താല്‍പര്യമുള്ളതുകൊണ്ടാണ് വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു സര്‍ക്കാര്‍ വാദം. സര്‍ക്കാറിന്റെ ഈ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഉന്നത സി.പി.എം നേതാക്കള്‍ പ്രതികളായ കേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ വിചാരണ ഉറപ്പാക്കുന്നതിന് കേസ് ജില്ലക്കു പുറത്തുള്ള സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന് കൊല്ലപ്പെട്ട ഷുക്കൂറിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് സി.ബി.ഐ അന്വേഷിച്ച കേസുകളെല്ലാം പ്രത്യേക സി.ബി.ഐ കോടതികളില്‍ മാത്രമേ വിചാരണ നടത്തിയിട്ടുള്ളൂവെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഈ വാദവും ഹൈക്കോടതി പരിഗണിച്ചു. കോലപാതക കേസുകള്‍ പരിഗണിക്കാനുള്ള അധികാരം തലശ്ശേരി സെഷന്‍സ് കോടതിക്കുണ്ടെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. 2012 ഫെബ്രുവരി 20നു കണ്ണൂര്‍ ജില്ലയിലെ അരിയില്‍ വച്ചു സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍, ടി വി രാജേഷ് എം.എല്‍.എ എന്നിവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുവെച്ചുവെന്നാരോപിച്ചാണ് അരിയില്‍ ഷുക്കൂറിനെ കീഴറയില്‍ സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞുവെച്ചു പാര്‍ട്ടി കോടതി വിചാരണ നടത്തി കൊലപ്പെടുത്തിയത്. വിചാരണ എറണാകുളത്തെ സി.ബി.ഐ കോടതിയിലേക്ക് മാറ്റിയതോടെ കേസിലെ രേഖകള്‍ പ്രാഥമിക പരിഗണനകള്‍ക്കായി എറണാകുളം സി.ജെ.എം കോടതിയിലേക്ക് മാറ്റും. തുടര്‍ന്നു മേല്‍ നടപടികള്‍ക്കായി എറണാകുളം പ്രത്യേക സി.ബി.ഐ കോടതിക്കു കൈമാറും. സംസ്ഥാന പൊലിസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടു ഷുക്കൂറിന്റെ മാതാവ് പി സി ആത്തിക്ക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. ഹൈക്കോടതിയുടെ വിധിക്കെതിരെ കേസിലെ പ്രതികള്‍ സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട.് കേസില്‍ 33 പ്രതികളാണുള്ളത്. കേരള പൊലിസിന്റെ അന്വേഷണത്തില്‍ ജയരാജനും ടി വി രാജേഷും കുറ്റകൃത്യത്തെ കുറിച്ചു അറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവെച്ചുവെന്ന കുറ്റം മാത്രമാണ് ചുമത്തിയത്. എന്നാല്‍ സി.ബി.ഐ അന്വേഷണത്തില്‍ ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയിരുന്നു.

Film

രജനീകാന്തിന്റെ പുത്തന്‍പടം വേട്ടയ്യന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി, തിരിച്ചടി

ആരാധകർ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്‌ത വേട്ടയ്യൻ.

Published

on

റിലീസിന് പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യന്റെ വ്യാജപതിപ്പ് പുറത്തിറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലൂടെയാണ് വ്യാജപതിപ്പ് ഇറങ്ങിയത്. ആരാധകർ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്‌ത വേട്ടയ്യൻ. അവധി ദിവസം കണക്കിലെടുത്ത് ചിത്രത്തിന്റെ കളക്ഷനിൽ കാര്യമായ കുതിപ്പ് പ്രതീക്ഷിച്ചിരിയ്ക്കുമ്പോഴാണ് ഈ തിരിച്ചടി.

ആദ്യദിനത്തിൽ തന്നെ കേരളത്തില്‍ നിന്നും 4 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 67 കോടി രൂപയോളം ചിത്രം സ്വന്തമാക്കി. സാക്‌ നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നിന്നു മാത്രം 31 കോടി രൂപ വേട്ടയ്യന്‍ സ്വന്തമാക്കിയിട്ടുണ്ട്. വിവിധ ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 31 കോടി രൂപയോളം ഇന്ത്യയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ചിത്രത്തിലെ ‘മനസ്സിലായോ’ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡ് സൃഷ്ടിച്ചിരുന്നു. രജനീകാന്തിനൊപ്പം ചിത്രത്തിൽ മഞ്‍ജു വാര്യര്‍, അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

Continue Reading

Film

വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസ്; നിര്‍മ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.

Published

on

വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസില്‍ നാല് നിര്‍മ്മാതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നിര്‍മ്മാതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോര്‍ട്ട് തേടി.

സിനിമയുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയപ്പോള്‍ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ സംവിധായിക ആരോപിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് സംവിധായിക പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.

ഇതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനായിരുന്നു നിര്‍മാതാക്കള്‍ക്ക് ലഭിച്ച നിയമോപദേശം. ഇതനുസരിച്ചാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. ആന്റോ ജോസഫ്, പി. രാകേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.

Continue Reading

award

അശോകന്‍ ചരുവിലിന് വയലാര്‍ അവാര്‍ഡ്

കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.

Published

on

48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. സമീപകാലത്ത് ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍കടവ് നോവല്‍. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി.

ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്.

1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ ചരുവിലിന്റെ ജനനം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അശോകന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

 

 

Continue Reading

Trending