Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘തലയ്ക്കടിച്ച് കൊലപ്പെടുത്തി’: കൊച്ചിയില്‍ കണ്ടെത്തിയ മൃതദേഹം ലൈംഗിക തൊഴിലാളിയുടേതെന്ന് പൊലീസ്

മൃതദേഹം കിടന്ന വീടിന്റെ ഉടമ ജോര്‍ജ് കുറ്റം സമ്മതിച്ചു.

Published

on

എറണാകുളം: കൊച്ചി കോന്തുരുത്തിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മൃതദേഹം കിടന്ന വീടിന്റെ ഉടമ ജോര്‍ജ് കുറ്റം സമ്മതിച്ചു. തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ലൈംഗിക തൊഴിലാളിയായ സ്ത്രീയുമായി പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പുലര്‍ച്ചെ ആറര മണിക്ക് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ആണ് പാതി ചാക്കില്‍ പൊതിഞ്ഞും, അരക്ക് താഴെ വിവസ്ത്രയുമായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് ജോര്‍ജ് എന്ന ആളെയും മദ്യലഹരിയില്‍ കാണ്ടെത്തി. പിന്നാലെ കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കൂട്ടിക്കൊണ്ടുവന്ന ലൈംഗിക തൊഴിലാളിയെ പിന്നീട് പണത്തിന്റെ പേരില്‍ തര്‍ക്കം വന്നതോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു.

വീടിനകത്ത് നടത്തിയ പരിശോധനയില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

Continue Reading

kerala

വെള്ളാപ്പള്ളിയെ വെള്ളപൂശി സിപിഎം

വെള്ളാപ്പള്ളി നടേശന്‍ ഹിന്ദു വര്‍ഗീയവാദിയല്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍.

Published

on

മലപ്പുറം: വെള്ളാപ്പള്ളി നടേശന്‍ ഹിന്ദു വര്‍ഗീയവാദിയല്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. വെള്ളാപ്പള്ളി കേരളത്തിലെ പ്രധാനപ്പെട്ട ഒരു സമുദായത്തെ പ്രതിനിധാനം ചെയ്യുന്നയാളാണ്. കേരളീയ പൊതുസമൂഹത്തിന് എതിരായ പ്രവര്‍ത്തനങ്ങളോ സംസാരമോ അദ്ദേഹത്തില്‍ നിന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ക്വാര്‍ട്ടേഴ്‌സും ക്രിസ്ത്യന്‍ പള്ളിയും തകര്‍ത്തു

കാലടി പ്ലാന്റേഷന്‍ അതിരപ്പിള്ളി എസ്റ്റേറ്റിലെ ടിഎസ്ആര്‍ കോട്ടേഴ്‌സ്, വെറ്റിലപ്പാറ സെന്‍സബാസ്റ്റ്യന്‍ പള്ളി എന്നിവിടങ്ങളിലാണ് ആക്രമണം.

Published

on

തൃശൂര്‍: തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം. ക്വാര്‍ട്ടേഴ്‌സിനും, പള്ളിക്കും നേരെയാണ് ആനയുടെ ആക്രമണമുണ്ടായത്. കാലടി പ്ലാന്റേഷന്‍ അതിരപ്പിള്ളി എസ്റ്റേറ്റിലെ ടിഎസ്ആര്‍ കോട്ടേഴ്‌സ്, വെറ്റിലപ്പാറ സെന്‍സബാസ്റ്റ്യന്‍ പള്ളി എന്നിവിടങ്ങളിലാണ് ആക്രമണം.

കോട്ടേഴ്‌സ് പൊളിച്ച് അകത്തു കയറി ആന സാധനങ്ങള്‍ നശിപ്പിച്ചു. പള്ളിയിലെ മാതാവിന്റെ രൂപവും മുറികളും കാട്ടാനകള്‍ തകര്‍ത്തു.

പുറകുവശത്തെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറി പുറകുവശത്തുള്ള മുറികളില്‍ നാശംവിതച്ചു. വലിയൊരു സംഘം കാട്ടാനകള്‍ എത്തിയാണ് ആക്രമണം നടത്തിയത്. 60ല്‍ അധികം കുടുംബങ്ങള്‍ നേരത്തെതന്നെ ഈ പ്രദേശം വിട്ട് പോയിട്ടുള്ളതാണ്.

Continue Reading

Trending