പശ്ചിമ ബംഗാളില്‍ ബി.ജെ.പിക്ക് അനുകൂലമായ പ്രസ്താവമയുമായി രംഗത്തെത്തിയ സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് വിശദീകരണം തേടി പാര്‍ട്ടി. ബംഗാളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നായിരുന്നു കാരാട്ടിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശമുണ്ടായത്.
വിഷയത്തില്‍ ബംഗാള്‍ ഘടകവും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി കാരാട്ടില്‍ നിന്നും വിശദീകരണം തേടിയത്. വിവാദ പരാമര്‍ശത്തില്‍ കാരാട്ട് വിശദീകരണം നല്‍കിയതായി സി.പി.എം ബംഗാള്‍ നേതൃത്വം അറിയിച്ചു. ബി.ജെ.പിയും മമതയും ഒത്തുകളിച്ചെന്നാണ് പരാമര്‍ശത്തിലൂടെ ഇദ്ദേശിച്ചതെന്ന് കാരാട്ട് വിശദീകരിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം ബംഗാളില്‍ സിപിഎം പ്രവര്‍ത്തകള്‍ മമതക്കെതിരെ ബിജെപിക്ക് പ്രചാരണം നടത്തുന്നുവെന്ന വെളിപ്പെടുത്തലുകള്‍ക്കിടെയാണ് കാരാട്ടിന്റെ പരാമര്‍ശം വിവാദമായത്.
Be the first to write a comment.