സിപിഎം ഏരിയ സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. തിരുവല്ല ഏരിയ സമ്മേളനത്തിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടായത്.

ജില്ലാ ഏരിയ നേതൃത്വത്തിന്റെ അറിവോടെയാണ് വനിത നേതാവിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുന്നതെന്ന് വിമര്‍ശനം ഉന്നയിക്കപ്പെട്ടു. പ്രതികള്‍ക്ക് ഒളിത്താവളവും പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ നേതാക്കള്‍ ഒപ്പം നിന്നെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. നേതാക്കളുടെ അറിവോടെയാണ് പാര്‍ട്ടി ഓഫീസില്‍ പ്രതികള്‍ ഒളിവില്‍ താമസിച്ചതെന്നും വിമര്‍ശനം ഉണ്ടായി.

ഏരിയ സമ്മേളനത്തില്‍ കേസിലെ രണ്ട് പ്രതികള്‍ പങ്കെടുക്കുന്നതിനെ പറ്റിയും പ്രതിനിധികള്‍ ചോദ്യം ഉന്നയിച്ചു. പാര്‍ട്ടി അംഗങ്ങളുടെ വിമര്‍ശനം സന്ദീപ് കൊലപാതകത്തില്‍ പൊലീസ് സ്വീകരിച്ച നിലപാടിനെതിരെയും ഉണ്ടായിയിരുന്നു.