Connect with us

kerala

ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളില്‍ സിപിഎം മത്സരിക്കേണ്ടിവരും; എ.കെ ബാലന്‍

ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എന്ത് ചിഹ്നമാകും നമുക്ക് ലഭിക്കുക? സൈക്കിള്‍ വരെയുള്ള ചിഹ്നങ്ങള്‍ മറ്റുള്ളവര്‍ക്ക് അനുവദിച്ചു.

Published

on

ഇടതുപാര്‍ട്ടികള്‍ ചിഹ്നം സംരക്ഷിക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍. ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുക എന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എഫ്.ഇ.ഒ.യു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് മേഖലാതല നേതൃശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്റെ ദേശീയപാര്‍ട്ടി പദവി ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു. ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എന്ത് ചിഹ്നമാകും നമുക്ക് ലഭിക്കുക? സൈക്കിള്‍ വരെയുള്ള ചിഹ്നങ്ങള്‍ മറ്റുള്ളവര്‍ക്ക് അനുവദിച്ചു. ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും നമുക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുക. അതിലേക്ക് എത്തരുത്- എ.കെ. ബാലന്‍ പറഞ്ഞു.

crime

പാർട്ടി ഓഫീസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍

തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയതിന് സി.പി.എം പ്രവര്‍ത്തകനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെയാണ് (38) കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സി.പി.എം ഓഫീസിനുള്ളില്‍ ആളില്ലാത്ത സമയം ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.

 

 

Continue Reading

kerala

‘ഇ പി ജയരാജൻ- ജാവഡേക്കർ കൂടിക്കാഴ്ച ലാവലിൻ കേസ് ഒത്തുതീർക്കാൻ’; ടി ജി നന്ദകുമാർ

ഇ.പി ജയരാജന്റെ മകന്റെ ഫ്‌ളാറ്റിലെ കൂടിക്കാഴ്ച്ചയില്‍ ശോഭ സുരേന്ദ്രനില്ല. ശോഭ സുരേന്ദ്രന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.

Published

on

ഇ.പി ജയരാജന്‍- ജാവഡേക്കര്‍ കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടെന്ന് ടി ജി നന്ദകുമാര്‍. ഇ.പി ജയരാജന്‍ ജാവഡേക്കറെ കണ്ടത് പിണറായി വിജയന്റെ അറിവോടെ. ഇ.പി ജയരാജന്റെ മകന്റെ ഫ്‌ളാറ്റിലെ കൂടിക്കാഴ്ച്ചയില്‍ ശോഭ സുരേന്ദ്രനില്ല. ശോഭ സുരേന്ദ്രന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.

ഇ.പി ജയരാജന്‍- ജാവഡേക്കര്‍ കൂടിക്കാഴ്ച ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാണെന്ന് ടി ജി നന്ദകുമാര്‍. തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചാല്‍ ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാമെന്ന് വാഗ്ദാനം. തന്നോട് അമിത് ഷായാണ് നിര്‍ദേശം മുന്നോട്ട് വച്ചത്.

പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും തന്നെ നന്നായി അറിയാം. ബിജെപി കേരള നേതൃത്വത്തെ ജയരാജന്‍ വിഷയം കേന്ദ്ര നേതൃത്വം അറിയിച്ചില്ല. ലാവലിന്‍ ഒത്തുതീര്‍ക്കുമെന്ന് അറിഞ്ഞപ്പോള്‍ ഇ.പി ജയരാജന് ആവേശമായി. പിണറായി വിജയന്റെ അറിവോടെയായിരുന്നു നീക്കം. ഡിഐസി രൂപീകരണം എല്‍ഡിഎഫിന് തുണയായി.

പാപി പരാമര്‍ശം തന്നെ കുറിച്ചല്ല. അത് മറ്റാരെയോ കുറിച്ചാണെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി. ഇ പി ജയരാജന്‍ വിഷയത്തില്‍ ശോഭ സുരേന്ദ്രന്‍ പറയുന്നത് പച്ചക്കള്ളമെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി. ശോഭ സുരേന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കാളിയല്ലെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending