Connect with us

crime

ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങള്‍; ഇരകളില്‍ ഭൂരിഭാഗവും സ്ത്രീകള്‍; പ്രതി തട്ടിപ്പ് നടത്തിയത് മുന്‍ ബാങ്ക് ജീവനക്കാരനെന്ന സാധ്യത ഉപയോഗിച്ച്

പ്രതി എസ്.ബി.ഐയുടെ ബാങ്ക് ചാനല്‍ വഴി ഇടപാടുകാര്‍ക്ക് ക്രഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്തു വന്നിരുന്നത്

Published

on

ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ് നടത്തിയ മുന്‍ എസ്.ബി.ഐ ക്രഡിറ്റ് കാര്‍ഡ് ബാങ്ക് ചാനല്‍ ജീവനക്കാരന്‍ പിടിയില്‍. നിലമ്പൂര്‍ സ്വദേശിയായ ദലീല്‍ പറമ്പാട്ട് എന്ന ദലീല്‍ റോഷനെ(30)യാണു വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതി എസ്.ബി.ഐയുടെ ബാങ്ക് ചാനല്‍ വഴി ഇടപാടുകാര്‍ക്ക് ക്രഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്തു വന്നിരുന്നത്. ബാങ്കിന്റെ ശാഖയില്‍ ക്രഡിറ്റ് കാര്‍ഡ് ക്യാന്‍സല്‍ ചെയ്യാന്‍ വരുന്ന ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും അവരുടെ ലോഗിന്‍ ഐ.ഡിയും പാസ്വേഡ്, ഇ മെയില്‍ ഐ.ഡിയും ,ഇടപാടുകാരുടെ മൊബൈലില്‍ വരുന്ന ഒ.ടി.പി എന്നിവ വാങ്ങിയാണു തട്ടിപ്പ് നടത്തിയിരുന്നത്.

മേല്‍പറഞ്ഞ വിവരങ്ങള്‍ പ്രതിയുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള വിവിധ പേയ്‌മെന്റ് ആപ്ലിക്കേഷനുകളില്‍ കസ്റ്റമറുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്റര്‍ ചെയ്ത് പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രഡിറ്റ് കാര്‍ഡിന്റെ മാക്‌സിമം തുക ട്രാന്‍സ്ഫര്‍ ചെയ്തതിനുശേഷം ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡ് ക്യാന്‍സലേഷന്‍ റിക്വസ്റ്റ് അപ്‌ഡേഷന്‍ എന്തായെന്ന് അറിയുവാനെന്ന വ്യാജേന ഇവരെ ഒരാഴ്ച കഴിഞ്ഞ് വീണ്ടും സമീപിക്കുകയും കസ്റ്റമര്‍ക്ക് ക്രഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റും ബാങ്ക് മെസ്സേജുകളും വരുന്നത് തടയുന്നതിനായി പ്രതിയുടെ വ്യാജ അക്കൗണ്ടില്‍ ചേര്‍ക്കുകയും ചെയ്യുകയാണ് തട്ടിപ്പ് രീതി.

വഴിക്കടവ് സ്വദേശിയായ മഞ്ചേരി ഹോസ്പിറ്റലിലെ ജീവനക്കാരിയുടെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്ത കേസ്സിലാണ് പ്രതി പിടിയിലായത്. പൊലീസ് അന്വേഷിച്ചതില്‍ പ്രതി സമാനമായ രീതിയില്‍ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്ത സമയത്ത് നിരവധിപേരെ തട്ടിപ്പിനിരയാക്കിയെന്നും കണ്ടെത്തി. ദലീല്‍ പറമ്പാട്ടിനെതിരെ ജില്ലയില്‍ വിവിധ സ്‌റ്റേഷനുകളില്‍ ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീ ഇടപാടുകാരെയാണ് പ്രതി കൂടുതാലായും തട്ടിപ്പിനിരയാക്കിയിട്ടുള്ളത്.

വണ്ടൂരിലെ അങ്കണവാടി അദ്ധ്യാപികയുടെ 62400 രൂപ ക്രഡിറ്റ് കാര്‍ഡ് വഴി തട്ടിയെടുത്തതും. പൂക്കോട്ടുംപാടതെ കെ.എസ്.ഇ.ബി ജീവനക്കാരന്റെ ഒരുലക്ഷത്തി ഇരുപതിനായിരം രുപയും വണ്ടൂര്‍ വിദ്യാഭാസ ജില്ലയിലെ ഒരു വിദ്യാലയത്തില്‍ നിന്നു അഞ്ച് അദ്ധ്യപകരുടെ പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതും ഇയാളാണ്. പ്രതി ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ലക്ഷങ്ങള്‍ ലോണുകള്‍ എടുത്ത് തന്റെ വിവിധ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയും തട്ടിപ്പ് നടത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്

ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരെയാണ് ഇരുവരും ചേർന്ന് ബൈക്കിൽ എത്തി കൊണ്ടുപോയത്

Published

on

മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസറ്റിൽ. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ്(22) എന്നിവരാണ് അറസ്റ്റിലായത്.

വണ്ടൂരിൽ ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരെയാണ് ഇരുവരും ചേർന്ന് ബൈക്കിൽ എത്തി കൊണ്ടുപോയത്. ഈ മാസം 16നാണ് കേസിനാസ്പദമായ സംഭവം.

Continue Reading

crime

കള്ളവോട്ട്; 92കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു, നടപടി

. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി.

Published

on

കാസര്‍കോട് കല്ല്യാശ്ശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തി. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

ദേവിയെന്ന 92 കാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിടെ ബൂത്ത് ഏജന്റ് കൂടിയായ ഗണേശന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്‍കിയത്. കല്ല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.

വരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending