പാവറട്ടി: വയോധികയായ അമ്മയുടെ കണ്ണ് ചവിട്ടിത്തകര്‍ത്ത മകനെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കാക്കശ്ശേരി പുളിഞ്ചേരിപ്പടി പാലത്തിനുസമീപം പുത്തൂര്‍ വീട്ടില്‍ ബൈജു (45)വിനെയാണ് പാവറട്ടി എസ്‌ഐ എന്‍ബി സുനില്‍കുമാര്‍, എഎസ്‌ഐ സുനില്‍കുമാര്‍, സിപിഒ നിഷാദ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

മദ്യപിച്ചെത്തിയ ബൈജു എഴുപത്തിയൊന്നുകാരിയായ അമ്മ മേരിയെ മര്‍ദിക്കുകയും മുഖത്തു ചവിട്ടുകയുമായിരുന്നു. മദ്യപിച്ചെത്തി പതിവായി തന്നെ ഉപദ്രവിക്കുന്ന വിവരം പോലീസിനെ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു മര്‍ദനം. കണ്ണില്‍ രക്തം തളംകെട്ടി നീര് വെച്ചതിനെത്തുടര്‍ന്ന് മേരിയെ ബന്ധുക്കള്‍ തൃശ്ശൂരിലെ കണ്ണാശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കണ്ണിന് ശസ്ത്രക്രിയ നടത്തി.

കോടതിയില്‍ ഹാജരാക്കിയ ബൈജുവിനെ റിമാന്‍ഡ് ചെയ്തു.