X

ഫലസ്തീന്‍ വിഷയത്തില്‍ റൊണാള്‍ഡോയ്ക്ക് രാഷ്ട്രീയവിലക്കെന്ന്

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഫലസ്തീനെ അനുകൂലിച്ചതിന്റെ പേരില്‍ ഖത്തര്‍ ലോകകപ്പില്‍ രാഷ്ട്രീയ വിലക്ക് നേരിടേണ്ടിവന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍. അദ്ദേഹത്തെ പോലൊരു താരത്തെ വേണ്ടരീതിയില്‍ ഉപയോഗിച്ചില്ല. ലോകഫുട്‌ബോളിലെ മിന്നുംതാരത്തെയാണ് രണ്ട് കളികളിലായി സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇറക്കാതിരുന്നത്. ഇതില്‍ ആരാധകര്‍ക്കിടയില്‍ വലിയരീതിയിലുള്ള അതൃപ്തി നിലനിന്നിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ തോറ്റത്. ഈ നിര്‍ണായകമത്സരങ്ങളിലടക്കം താരത്തെ ഇറക്കിയത് ആദ്യപകുതിക്ക് ശേഷമാണ്. അഞ്ച് ലോകകപ്പുകളില്‍ കളിക്കുകയും ഗോള്‍ നേടുകയുംചെയ്ത താരം എന്നനേട്ടവുമായി ഖത്തറില്‍ എത്തിയ താരത്തിന് കണ്ണീരോടെയാണ് മടങ്ങാനായത്. കിസ്റ്റ്യനോയെപോലെ ഒരുതാരത്തെ കളിതുടങ്ങി 60 മിനിറ്റിനുശേഷം ഇറക്കുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വസത്തെ കുറച്ചുകാണുന്നതിനും ഊര്‍ജം ഇല്ലാതാക്കുന്നതിനും കാരണമാകുമെന്നും ഉര്‍ദുഗാന്‍ പ്രതികരിച്ചു.

‘ അവര്‍ റൊണാള്‍ഡോയെന്ന താരത്തെ പാഴാക്കിക്കളഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ അവര്‍ റൊണാള്‍ഡോയ്‌ക്കെതിരെ രാഷ്ട്രീയ വിലക്ക് കൊണ്ടുവന്നു. ഫലസ്തീനൊപ്പം നിന്ന ആളാണ് ക്രിസ്റ്റ്യനോ റൊണാള്‍ഡോ. ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ അദ്ദേഹം ഇതുവരെ പരസ്യമായി നിലപാട് അറിയിച്ചിട്ടില്ല’. തുര്‍ക്കിയിലെ കിഴക്കന്‍ എര്‍സുറും പ്രവിശ്യയില്‍വച്ച് നടന്ന യുവാക്കളുടെ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

webdesk14: