2019 ലെ മികച്ച പോര്‍ച്ചുഗീസ് താരത്തിനുള്ള പുരസ്‌കാരം ഇത്തവണയും യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. പത്ത് തവണ ഈ പുരസ്‌കാരം സ്വന്തമാക്കുന്ന താരം കൂടിയാണ് റൊണാള്‍ഡോ. 2015 മുതല്‍ ആരംഭിച്ച ക്വിനാസ് ഡെ ക്യൂറോ അവാര്‍ഡിന് റൊണാള്‍ഡോ മാത്രമാണ് അര്‍ഹനായിട്ടുള്ളത്.

യുവന്റസിനൊപ്പം തുടര്‍ച്ചയായ സീരി എ കിരീടം നേടാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചു. സീരി എയില്‍ 28 ഗോളുകളും താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം പ്രഥമ യുവേഫ നേഷന്‍സ് ലീഗ് ഉയര്‍ത്താനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കഴിഞ്ഞു. ബെന്‍ഫികയുടെ ബ്രൂണോ ലാഞ്ച് ആണ് മികച്ച പോര്‍ച്ചുഗീസ് പരിശീലകനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്.