ന്യൂഡല്‍ഹി: കശ്മീര്‍ താഴ്‌വരയില്‍ പ്രതിഷേധക്കാരെ നേരിടാന്‍ ഇനി പ്ലാസ്റ്റിക് ബുള്ളറ്റ്. പെല്ലറ്റ് തോക്കുകളുടെ ഉപയോഗം കുറയ്ക്കാന്‍ 2100 റൗണ്ട് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ അയച്ചതായി മുതിര്‍ന്ന സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍. ആര്‍ ഭട്ട്‌നഗര്‍ വ്യക്തമാക്കി. കലാപകാരികളെ നിയന്ത്രിക്കാന്‍ ഇനി അപകടകാരികളായ ആയുധങ്ങള്‍ ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സൈന്യം പുതിയതായി വികസിപ്പിച്ച കുറഞ്ഞ അപകടകാരികളായ ആയുധമാണ് പ്ലാസ്്റ്റിക് ബുള്ളറ്റുകള്‍. ഏകദേശം 21000 പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ കശ്മീരിലെ എല്ലാ യൂണിറ്റുകളിലേക്കും കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എ.കെ 47, 56 സീരിസുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്.