Connect with us

kerala

കസ്റ്റഡി മർദനം: ബാധ്യതയിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു: വി.ഡി സതീശൻ

Published

on

കൊച്ചി: കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു.

മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടും മർദനം മറച്ചുവെച്ചു. മനുഷ്യാവകാശത്തിന്റെ ലംഘനമാണ് നടന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതൊന്നും അറിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് പൊലീസിലെ ഇന്റലിജൻസ് സംവിധാനം? അറിഞ്ഞില്ലെങ്കിൽ അതങ്ങ് പിരിച്ചുവിടുന്നതാകും നല്ലതെന്നും സതീശൻ പ്രതികരിച്ചു.

തിളക്കമാർന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും വെള്ളാപ്പള്ളിക്ക് മറുപടിയായി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്‌സൽ നടത്തുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു.

വെള്ളാപ്പള്ളി ആർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. വെള്ളാപ്പള്ളിയുടെ വെല്ലുവിളി നേരത്തേ സ്വീകരിച്ചതാണ്. വർഗീയ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകർപ്പാണെന്ന് പറഞ്ഞത് ആരാണെന്നും സതീശൻ ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്രെയിനില്‍ യാത്രക്കാരനു നേരെ തിളച്ച വെള്ളം ഒഴിച്ചു; പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റില്‍

കേസില്‍ പാന്‍ട്രി മാനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിംഗിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

ട്രെയിനില്‍ വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് യാത്രക്കാരനു നേരെ തിളച്ച വെള്ളം ഒഴിച്ച സംഭവത്തില്‍ പാന്‍ട്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നേത്രാവതി എക്‌സ്പ്രസില്‍ യാത്രചെയ്ത മുബൈ സ്വദേശിയായ അഭിഷേക് ബാബുവാണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്. ട്രെയിനിലെ ഭക്ഷണശാലയില്‍ വെള്ളം ചോദിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് ജീവനക്കാരന്‍ തിളച്ച വെള്ളം ഒഴിച്ചതെന്ന് പൊലീസ് പറയുന്നു. കേസില്‍ പാന്‍ട്രി മാനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിംഗിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റി നടത്തിയ വിദേശയാത്രകളില്‍ എസ്‌ഐടി അന്വേഷണം

ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ അന്താരാഷ്ട്ര ബന്ധത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് അന്വേഷണം വിദേശയാത്രകളിലേക്കും വ്യാപിപ്പിച്ചത്.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ 2019 മുതല്‍ 2025 വരെയുള്ള വിദേശ യാത്രകള്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വിശദമായ അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ അന്താരാഷ്ട്ര ബന്ധത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് അന്വേഷണം വിദേശയാത്രകളിലേക്കും വ്യാപിപ്പിച്ചത്. ഹൈക്കോടതി പരാമര്‍ശിച്ചതുപോലെ പുരാവസ്തുക്കളും വിഗ്രഹങ്ങളും കൊള്ളയടിച്ച് കടത്തുന്ന സുഭാഷ് കപൂറിന്റെ രീതിയോട് സാമ്യമുള്ള കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്ന് കോടതി സൂചിപ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ യാത്രാവിവരങ്ങളും ബന്ധപ്പെട്ട രേകഖളും എസ്‌ഐടി പരിശോധിക്കുന്നത്. എസ്പിമാരായ ശശിധരനും ബിജോയും നേതൃത്വത്തിലുള്ള സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യുകയാണ്. അതേസമയം മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും രണ്ടാംഘട്ട കസ്റ്റഡിയില്‍ എസ്‌ഐടി വിശദമായി ചോദ്യം ചെയ്യുന്നു. മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ.എസ്.ടുവിന്റെ മൊഴി അന്വേഷണത്തിന് നിര്‍ണായകമായതായി സൂചനയുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കട്ടിപ്പാളികള്‍ കൈമാറിയതിലും തിരികെ സ്വീകരിച്ചതിലും പരിശോധനയോ ദേവസ്വം സ്മിത്തിന്റെ സാന്നിധ്യമോ ഉണ്ടായിരുന്നില്ലെന്നാണ് മൊഴി.

ഇതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായിരുന്നുവെന്ന ബൈജുവിന്റെ മൊഴിയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്‌ഐടി ഇതിനകം തിരുവാഭരണ കമ്മീഷണറുടെ ഓഫീസിലെ ഫയലുകള്‍ പരിശോധനയ്‌ക്കെടുത്തു. അടുത്ത ഘട്ടമായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെയും ദേവസ്വം സെക്രട്ടറി ജയശ്രീയെയും അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ എസ്‌ഐടി ആരംഭിച്ചതായാണ് വിവരം.

Continue Reading

Health

വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു

ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു

Published

on

തിരുവനന്തപുരം: കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. ക്രിയാറ്റിൻ ലെവൽ കൂടിയതുകൊണ്ട് ആൻജിയോഗ്രാം സാധ്യമായില്ലെന്ന വാദം തെറ്റ്. ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. മെഡിക്കൽ കോളജ് സൂപ്രണ്ടും സമാന വാദം ഉന്നയിച്ചിരുന്നു. ക്രിയാറ്റിൻ കൂടിയതുകൊണ്ട് കൂടിയാണ് ആൻജിയോഗ്രാം സാധ്യമാകാതിരുന്നതെന്ന് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി വാദിച്ചിരുന്നു.

ഒരു മനുഷ്യന്റെ ശരീരത്തിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ക്രിയാറ്റിന്റെ അളവ് 1.4 എന്നതാണ്. വേണുവിന്റെ ക്രിയാറ്റിനിൽ ചെറിയൊരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, അടിയന്തരമായി ആൻജിയോഗ്രാം ചെയ്യുന്നതിൽ സാങ്കേതികമായി പ്രതിസന്ധികളൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നിട്ടും, ഇയാൾക്ക് എല്ലാവിധ ചികിത്സകളും നൽകിയെന്ന് മെഡിക്കൽ കോളജ് അധികൃതർ ആവർത്തിച്ചിട്ടും എന്തുകൊണ്ടാണ് ആൻജിയോഗ്രാം നൽകാതിരുന്നത് എന്ന ചോദ്യത്തിലേക്ക് വീണ്ടുമെത്തുകയാണ്. ആൻജിയോഗ്രാം നൽകാൻ സാധ്യമല്ലായിരുന്നുവെന്ന വിധി തെറ്റായിരുന്നുവെന്നാണ് ഈയൊരു പകർപ്പ് പുറത്ത് വന്നതോടെ തെളിഞ്ഞിരിക്കുന്നത്.

നേരത്തെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ വീഴ്ച ഉണ്ടായെന്നും ഭർത്താവിനെ കൊന്നതാണെന്നുമാവർത്തിച്ച് മരിച്ച വേണുവിൻറെ ഭാര്യ സിന്ധു രംഗത്തെത്തിയിരുന്നു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ മാത്യു ഐപ്പ് പറഞ്ഞു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് അധികൃതരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞത്.

ഭർത്താവിന് ആഞ്ജിയോഗ്രാം നിർദേശിച്ചിരുന്നു. ബുധനാഴ്ച മാത്രമേ തിരക്ക് കുറവുള്ളുവെന്ന് ഡോക്ടർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഡോക്ടർമാർ ഒന്നും വിശദീകരിച്ചില്ല.ആശുപത്രിയിൽ കട്ടിൽ പോലും നിഷേധിച്ചെന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും വേണുവിൻറെ ഭാര്യ ആവർത്തിക്കുന്നു. നിലത്ത് തുണി വിരിച്ചാണ് അറ്റാക്ക് വന്ന എൻറെ ഭർത്താവിനെ കിടത്തിയത്. അതവരുടെ അനാസ്ഥയല്ലേ?തീരെ വയ്യെന്ന് പറഞ്ഞപ്പോൾ, ഞാൻ നോക്കുന്ന പേഷ്യന്റ് അല്ല, മരുന്ന് തരാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞുവെന്നും സിന്ധു പറയുന്നു.

Continue Reading

Trending