തിരുവനന്തപുരം: സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശം. നാളെ രാവിലെ 10 മണിക്ക് കൊച്ചിയില്‍ ഹാജരാകാനാണ് കസ്റ്റംസ് നോട്ടീസ്. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

സ്പീക്കറെ നീക്കണമെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. എം.ഉമ്മര്‍ എംഎല്‍എയാണ് ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നല്‍കിയത്. ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.