kerala

ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം; സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കേസ്

By webdesk14

April 23, 2024

ഷാഫി പറമ്പിലിനെതിരായ സൈബർ അധിക്ഷേപത്തിൽ സിപിഐഎം നേതാവിനെതിരെ കേസെടുത്തു. വർഗീയ പ്രചാരണം നടത്തി എന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സമിതി അംഗം പി.കെ. അജീഷിനെതിരേയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. യു.ഡി.എഫിന്റെ പരാതിക്ക് പിന്നാലെയാണ് നടപടി.

ഷാഫി പറമ്പിലിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും അധിക്ഷേപ പരാമര്‍ശം  നടത്തിയെന്നാണ് പരാതി. ഫെയ്സ്ബുക്കിലെ  കുറിപ്പാണ് കേസിനാധാരമായത്. കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ എൽഡിഎഫ് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പരാതി നൽകിയത്.