crime
സൈബർ തട്ടിപ്പ്; മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം

കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ. ഇതു സംബന്ധിച്ച് കബളിപ്പിക്കപ്പെട്ടയാൾ സൈബർ പൊലീസിൽ പരാതി നൽകി. തട്ടിപ്പിന്റെ തുടക്കം.. ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ താങ്കൾക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ…’ എന്നിട്ട് സമ്മാനത്തിന്റെ വൗച്ചർ ഫോണിൽ അയച്ചു നൽകും. സമ്മാനം ലഭിക്കാനായി തന്നിരിക്കുന്ന വാട്സാപ്പ് ലിങ്ക് ഉപയോഗിക്കാനും ആവശ്യപ്പെടും.
വാട്സാപ്പ് ഗ്രൂപ്പിൽ ചേർന്ന് കഴിയുമ്പോൾ ജി.എസ്.ടി അടക്കണമെന്ന അറിയിപ്പ് ലഭിക്കും. അതിനായി വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നു. തുടർന്ന്, പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം കൈവശപ്പെടുത്തുകയാണ് രീതി. അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കെണിയിൽ വീഴുന്നതിന്റെ കാരണം അജ്ഞാതമാണ്.
എളുപ്പം പണം ലഭിക്കാമെന്ന ചിന്തയാണ് പലരെയും ഇതിലേക്ക് നയിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇല്ലാത്ത ഡിജിറ്റൽ അറസ്റ്റിന്റെ പേരിലും തട്ടിപ്പ് നടത്തി പണം കവരുന്ന സംഘങ്ങൾ സൈബർ ഇടങ്ങളിൽ സജീവമാണ്. സമ്മാനങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും മുൻകൂറായി സമ്മാനങ്ങൾക്ക് നികുതി അടക്കേണ്ട ആവശ്യമില്ലെന്നും പൊലീസ് നൽകുന്ന മുന്നറിയിപ്പിൽ പറയുന്നു.
crime
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.
കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
crime
എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗാളിൽ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു
ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തിൽ പത്രസയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലാലു പ്രസാദ് ലോഹർ എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ യുവാവ് ആളൊാഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നാണ് നാട്ടുകാർ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴി. തുടര്‍ന്ന് കുട്ടിയെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നത് രണ്ട് ഗ്രാമവാസികളുടെ ശ്രദ്ധയിൽ പെട്ടു. ഗ്രാമവാസികൾ ഗ്രാമത്തിലെ മറ്റ് താമസക്കാരെ വിവരമറിയിക്കുകയായിരുന്നു.
പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. ഗ്രാമവാസികളുടെ ചോദ്യം ചെയ്യലിൽ, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി യുവാവ് സമ്മതിച്ചു. ഇതിനെത്തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ലാലുവിനെ കൂട്ടമായി ചേര്‍ന്ന് മര്‍ദിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് രണ്ടു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
crime
തിരുവനന്തപുരം പഞ്ചാവുഴിയിൽ യുവതിയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പനച്ചുമൂട് നിന്ന് 48 കാരിയെ കാണാതായ സംഭവത്തിൽ കൊലപാതകമെന്ന സംശയത്തെത്തുടർന്ന് അയൽവാസിയെ പോലീസ് ചോദ്യം ചെയ്യുന്നു.വിനോദ് കൊന്നു കുഴിച്ചുമൂടിയെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് വെള്ളറട പൊലീസിന്റെ നടപടി. പ്രിയംവദയും വിനോദും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നവെന്ന് പൊലീസ് പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് പ്രിയംവദയെ കാണാതായത്. ഇതിനെത്തുടർന്ന് പ്രിയംവദയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
-
News2 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
kerala3 days ago
കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും
-
News3 days ago
ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന
-
kerala3 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
kerala3 days ago
എംവി ഗോവിന്ദൻ അറിയാതെ സത്യംപറഞ്ഞു, കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം- ആർഎസ്എസ് രഹസ്യബന്ധം: സണ്ണി ജോസഫ്
-
kerala2 days ago
നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്
-
News2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം: ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ‘ഓപ്പറേഷന് സിന്ധു’ ആരംഭിച്ച് ഇന്ത്യ
-
GULF3 days ago
പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്കി