Connect with us

kerala

‘മാന്‍ഡോസ് ചുഴലിക്കാറ്റ്’; ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് വൈകീട്ടോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി ആന്ധ്രാ, തമിഴ്‌നാട് തീരങ്ങളില്‍ ഇടിമിന്നലോട് കൂടിയ തീവ്രമഴയ്ക്കും സാധ്യത കാണുന്നുണ്ട്.

kerala

ആലപ്പുഴയില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; മക്കള്‍ അറസ്റ്റില്‍

പിതാവ് ചന്ദ്രശേഖരനോട് ക്രൂരമായാണ് പെരുമാറിയതിന് പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്.

Published

on

ആലപ്പുഴ ചേര്‍ത്തലയില്‍ വയോധികനായ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മക്കള്‍ അറസ്റ്റില്‍. പിതാവ് ചന്ദ്രശേഖരനോട് ക്രൂരമായാണ് പെരുമാറിയതിന് പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പട്ടണക്കാട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇരട്ട സഹോദരങ്ങളില്‍ അഖില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും നിഖില്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു മകന്റെ ക്രൂരത. പിതാവ് മാപ്പ് പറഞ്ഞശേഷമായിരുന്നു മര്‍ദ്ദനം നിര്‍ത്തിയത്.
അമ്മയുടെ മുന്നില്‍വെച്ചായിരുന്നു ആക്രമണം.

Continue Reading

kerala

ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവം; പ്രതികളെ റിമാന്‍ഡ് ചെയ്തു

പൊലിസ് നല്‍കിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

Published

on

കോഴിക്കോട് ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവത്തില്‍ പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ വിട്ട് കിട്ടുന്നതിനായി പൊലിസ് നല്‍കിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ മൃതദേഹം കണ്ടെടുക്കാനടക്കം നടപടികള്‍ തുടങ്ങുമെന്ന് പൊലിസ് അറിയിച്ചു.

2019ല്‍ ആണ് കേസിനാസ്പദമായ സംഭവം. വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശിയായ വിജിലാണ് ലഹരി ഉപയോഗതിനിടെ മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് എലത്തൂര്‍ പൊലിസിന്റെ പിടിയിലായത്.

സുഹൃത്തുക്കളായ നാല് പേര്‍ ചേര്‍ന്ന് ലഹരി ഉപയോഗിക്കുന്നതിനിടെ അമിത അളവിലുള്ള ലഹരി ഉപയോഗത്തെ തുടര്‍ന്ന് വിിജില്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് മൂന്നു പേര്‍ ചേര്‍ന്ന് മൃഹദേഹം കുഴിച്ചിട്ടു. കേസില്‍ പൂവാട്ട്പറമ്പ സ്വദേശി രഞ്ജിത്തിനെയാണ് ഇനി പിടികൂടാനുള്ളത്.

Continue Reading

kerala

ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Published

on

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും മഴ കനത്തേക്കും.

റെഡ് അലര്‍ട്ട് തുടരുന്ന ഡാമുകള്‍ക്കരികില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

Continue Reading

Trending