ബംഗളൂരു: കര്‍ണാടകയില്‍ അധികാരം തിരിച്ചുപിടിക്കാന്‍ ബിജെപി നടത്തുന്ന കുതിരക്കച്ചവടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മന്ത്രി ഡി.കെ ശിവകുമാര്‍. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒരിക്കലും നെറികെട്ട രാഷ്ട്രീയം കളിക്കില്ലെന്നും അവര്‍ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ശിവകുമാര്‍ പറഞ്ഞു.

‘ഞങ്ങളുടെ എം.എല്‍.എമാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഭരണഘടനയോടും ജനങ്ങളോടും ഉത്തരം പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അവര്‍ ഒരിക്കലും നെറികെട്ട രാഷ്ട്രീയം കളിക്കില്ല’; ഡി.കെ ശിവകുമാര്‍ പറഞ്ഞു.

ബി.ജെ.പി ആദ്യം സ്വയം നീതി കാണിക്കാന്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി അധികാരം തിരിച്ചുപിടിക്കാനായി കളിക്കുന്ന രാഷ്ട്രീയത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.