ചെങ്ങന്നൂര്‍: കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫ്-ബി.ജെ.പി ഒന്നിച്ചെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍. പരമ്പരാഗത യു.ഡി.എഫ് ശക്തികേന്ദ്രങ്ങള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. ധാരണയനുസരിച്ചോ അല്ലാതെയോ യു.ഡി.എഫ് വോട്ടുകള്‍ നഷ്ടമായെന്നും വിജയകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്ങന്നൂരില്‍ വ്യാപകമായി കളളവോട്ട് നടന്നു. ഇത് തടയാനായില്ല. കോണ്‍ഗ്രസിന് വീഴ്ച പറ്റി. താഴെ തട്ടില്‍ പ്രതിരോധിക്കാന്‍ ആളുണ്ടായില്ല. കോണ്‍ഗ്രസിന് വോട്ടു കുറഞ്ഞതിന്റെ കാരണം പാര്‍ട്ടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കോണ്‍ഗ്രസ് സി.പി.എമ്മിന് വോട്ട് മറിച്ചെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍പിളള ആരോപിച്ചു. ധനധാരാളിത്തമാണ് എല്‍.ഡി.എഫിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.