ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ രണ്ടു ശതമാനം വര്‍ധിപ്പിച്ചു. ദീപാവാലിയോടനുബന്ധിച്ചാണ് ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചത്. ഇതു പ്രകാരം അമ്പതു ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം ലഭ്യമാകും.

ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തിലൂടെ ഡിഎ ലഭ്യമാകും. ഇന്നു ഉച്ചക്ക് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

191259-412838-money6001

എന്നാല്‍ രണ്ടു ശതമാനം വര്‍ധനവില്‍ അതൃപ്തി രേഖപ്പെടുത്തി സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ രംഗത്തു വന്നു. മൂന്നു ശതമാനത്തിന്റെ വര്‍ധനവാണ് ജീവനക്കാരുടെ ആവശ്യമെന്ന് കോണ്‍ഫഡറേഷന്‍ പ്രസിഡന്റ് കെ.കെ.എന്‍ കുട്ടി പറഞ്ഞു.