ഝാര്‍ഖണ്ഡില്‍ ഹോളി ആഘോഷത്തിനിടെ ഉയര്‍ന്ന ജാതിക്കാരനുമേല്‍ വര്‍ണ്ണപ്പൊടി വാരി വിതറിയ ദളിതനെ പോലീസ് അടിച്ചുകൊന്നു. പ്രദീപ് ചൗധരി(52) എന്നയാളെയാണ് പോലീസ് കൊലപ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാര്‍ച്ച് 13നാണ് ഹോളി ആഘോഷം നടന്നത്.

പ്രദീപ് ചൗധരി ഹോളി ആഷോത്തിനിടെയാണ് രാജേന്ദ്രയാദവ് എന്നയാളുടെ മേല്‍ വര്‍ണ്ണപ്പൊടി വിതറിയത്. പിന്നീട് ഇയാളുടെ പരാതിയില്‍ പോലീസിനെത്തി പ്രദീപിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിച്ച് അവശനായി അബോധാവസ്ഥയിലായ ഇയാളെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് രാവിലെ വീട്ടിലെത്തിച്ച പ്രദീപിന്റെ ശരീരത്തില്‍ മുഴുവനായും മുറിവുകളുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട പ്രദീപിന്റെ ഭാര്യ ജഷ്വ ദവി പറയുന്നു. അബോധാവസ്ഥയിലായിരുന്ന പ്രദീപിനെ കൊടര്‍മ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്ന് കുടുംബം പറഞ്ഞു.