ലക്‌നോ: ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചതിന് ദളിത് പെണ്‍കുട്ടിയെ അയല്‍ക്കാരന്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ചുവെന്ന് പരാതി. ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലുള്ള ഫരീഹ ഗ്രാമത്തിലാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസി മുഹമ്മദ് ഷായ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ മര്‍ദ്ദനമേറ്റ ഇയാളെ പിന്നീട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അക്രമി ആദ്യം മര്‍ദ്ദിക്കുകയും പിന്നീട് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയും ചെയ്‌തെന്നാണ് പരാതി.