Connect with us

More

കെനിയയില്‍ അണക്കെട്ട് പൊട്ടി 42 മരണം

നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്

Published

on

രാജ്യത്ത് കനത്ത മഴയും വെളളപ്പൊക്കവും കാരണം ഡാം തകര്‍ന്ന് 42 പേര്‍ക്ക് ദാരുണാന്ത്യം. ഇതോടെ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 120 ആയി. നിരവധി ആളുകള്‍ ചെളിയില്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്.

വെളളപ്പൊക്കം കാരണം റോഡുകളും സമീപസ്ഥലങ്ങളും വെളളത്തിനടിയിലാണ്.24,000 വീടുകളില്‍ നിന്ന് ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു.നിലവിലെ സാഹച്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ ഒരാഴ്ച കൂടി അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കെനിയ,സൊമാലിയ,എത്യോപ്യ എന്നിവടങ്ങളില്‍ മഴയിലും വെളളപ്പൊക്കത്തിലും 300ലധികം ആളുകള്‍ മരിച്ചിരുന്നു.നിലവിലെ സ്ഥിതി കെനിയയിലും അയല്‍ രാജ്യങ്ങളിലും ആശങ്കക്ക് കാരണമായിട്ടുണ്ട്.

EDUCATION

പ്ലസ് വൺ പ്രവേശനം: അപേക്ഷ സമർപ്പണം ഇന്ന് മുതൽ

വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിനും മേയ് 16 ഇന്ന് മുതൽ 25വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്ന് (16-05-2024) മുതൽ 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.

ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രയൽ അലോട്ട്മെൻറ് മേയ് 29നും ആദ്യ അലോട്ട്മെൻറ് ജൂൺ അഞ്ചിനും നടത്തും.

മുഖ്യ അലോട്ട്മെൻറ് (മൂന്നാം അലോട്ട്മെൻറ്) അവസാനിക്കുന്നത് ജൂൺ 19നാണ്. ജൂൺ 24ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. ഒഴിവുവരുന്ന സീറ്റുകളിലേക്ക് ജൂലൈ രണ്ടുമുതൽ 31വരെ സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും. വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിനും മേയ് 16 ഇന്ന് മുതൽ 25വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Continue Reading

kerala

ഹജ്ജ് സെൽ പ്രവർത്തനം ഇന്നുമുതൽ

സർക്കാർ ഉദ്യോഗസ്ഥരാണ് സെല്ലിൽ പ്രവർത്തിക്കുക

Published

on

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഹജ്ജ് ക്യാമ്പിനോടനുബന്ധിച്ചുള്ള ഹജ്ജ് സെൽ പ്രവർത്തനം വ്യാഴാഴ്‌ച തുടങ്ങും. റിട്ട. എസ്.പി. യു. അബ്ദു‌ൾ കരീമിൻ്റെ നേതൃത്വത്തിൽ 99 പേരാണ് ഹജ്ജ് സെല്ലിൽ ഉള്ളത്. സർക്കാർ ഉദ്യോഗസ്ഥരാണ് സെല്ലിൽ പ്രവർത്തിക്കുക.

തീർഥാടകരുടെ യാത്രാരേഖകളും ലോഹവള, തിരിച്ചറിയൽ കാർഡ് തുടങ്ങിയവയും ഹജ്ജ് സെൽ മുഖേനയാണ് വിതരണം ചെയ്യുന്നത്. തീർഥാടകർ ക്യാമ്പിലെത്തുന്ന മുറയ്ക്ക് സെൽ കൗണ്ടറിലെത്തി പാസ്പോർട്ടും മറ്റു സാമഗ്രികളും വാങ്ങണം. വിസ സ്റ്റാമ്പ് ചെയ്ത തീർഥാടകരുടെ പാസ്പോർട്ട് ഹജ്ജ് ഹൗസിൽ എത്തിയിട്ടുണ്ട്. അധികസീറ്റിൽ ഒടുവിൽ അവസരം ലഭിച്ചവരുടെ പാസ്പോർട്ടുകൾ മാത്രമാണ് എത്താനുള്ളത്. ഇവ അടുത്ത ദിവസങ്ങളിൽ എത്തും.

20-ന് രാവിലെ 10 മണിക്ക് കരിപ്പൂരിൽ സംസ്ഥാന ഹജ്ജ് ക്യാമ്പ് തുടങ്ങും. 21-ന് പുലർച്ചെ 12.05-ന് ആദ്യ വിമാനം പുറപ്പെടും. എയർ ഇന്ത്യാ എക്‌സ്പ്രസിൻ്റെ ഐ.എക്സ്. 3011 വിമാനത്തിൽ 166 തീർഥാടകരാണ് ജിദ്ദയിലേക്ക് യാത്രയാകുക. രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടു വിമാനങ്ങൾകൂടി ആദ്യദിവസം സർവീസ് നടത്തും.

25 വരെയുള്ള 15 വിമാനങ്ങളിൽ പുറപ്പെടുന്നവരുടെ യാത്രാവിവരങ്ങൾ വിമാനക്കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ യാത്രാവിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. കരിപ്പൂരിൽനിന്ന് 10,430-ഉം കൊച്ചിയിൽ നിന്ന് 4273-ഉം കണ്ണൂരിൽ നിന്ന് 3135-ഉം തീർഥാടകർക്ക് നിലവിൽ അവസരം ലഭിച്ചിട്ടുണ്ട്.

Continue Reading

kerala

വരള്‍ച്ചയില്‍ കര്‍ഷകര്‍ക്ക് നഷ്ടം 500 കോടി സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന് കെ.സുധാകരന്‍

കഴിഞ്ഞ മൂന്ന് മാസമായി കനത്ത ചൂടിലും വരള്‍ച്ചയിലും 47000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു

Published

on

തിരുവനന്തപുരം: കൊടും വരള്‍ച്ചയില്‍ 500 കോടി രൂപയുടെ കനത്ത നഷ്ടം ഉണ്ടായെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇതില്‍ കാലതാമസം ഉണ്ടായാല്‍ പ്രക്ഷോഭത്തിലേക്കു നീങ്ങും.

കഴിഞ്ഞ മൂന്ന് മാസമായി കനത്ത ചൂടിലും വരള്‍ച്ചയിലും 47000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. ഏതാണ്ട് 257 കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് കൃഷിവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയുടെ വിലയിരുത്തല്‍. ഉത്പാദന നഷ്ടംകൂടി കണക്കാക്കുമ്പോള്‍ ഏതാണ്ട് 500 കോടിക്ക് മുകളിലായിരിക്കുമത്. വിദഗ്ധസമിതി കണക്ക് കൈമാറിയിട്ടും സര്‍ക്കാര്‍ അതിന്മേല്‍ അടയിരിക്കുകയാണ്.

വന്‍ തുക വായ്പയെടുത്ത് കൃഷിയിറക്കിയ ഏലം, നെല്ല്, വാഴ കര്‍ഷകരാണ് വരള്‍ച്ചയുടെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. ബാങ്കില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ കര്‍ഷകര്‍ക്കു കഴിയുന്നില്ല. ബാങ്കുകളുടെ ജപ്തി ഭീഷണിയും വന്യമൃഗശല്യവും കര്‍ഷകരെ വേട്ടയാടുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷകനയം കാരണം 43 ഓളം കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കര്‍ഷകപെന്‍ഷന്‍ നിലച്ചിട്ട് നാളേറെയായി. ഇനിയും കര്‍ഷകരെ കുരുതി കൊടുക്കുന്നതിന് പകരം എത്രയും വേഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.

Continue Reading

Trending