Culture
തൊഴിലില്ലായ്മ; ലേബര് ബ്യൂറോയുടെ പുതിയ റിപ്പോര്ട്ടും മോദി സര്ക്കാര് പൂഴ്ത്തി

മുദ്ര പദ്ധതിപ്രകാരം രാജ്യത്ത് സൃഷ്ടിച്ച തൊഴിലവസരങ്ങള് സംബന്ധിച്ച ലേബര് ബ്യൂറോയുടെ റിപ്പോര്ട്ട് രണ്ട് മാസത്തേക്ക് പുറത്തുവിടേണ്ടെന്നാണ് കേന്ദ്ര സര്ക്കാര് തീരുമാനം.
പൊതുതെരഞ്ഞെടുപ്പില് തിരിച്ചടിയാവുമെന്ന് ഭയന്നാണ് മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് ആന്ഡ് റീഫിനാന്സ് ഏജന്സിയുമായി ബന്ധപ്പെട്ട കണക്കുകള് മോദി സര്ക്കാര് പൂഴ്ത്തിയതെന്നാണ് വിവിരം. നേരത്തെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട ശേഖരിച്ച രണ്ട് പ്രധാന റിപ്പോര്ട്ടുകള് മോദി പൂഴ്ത്തിയിരുന്നു. മോദി സര്ക്കാറിനെതിരെ കോണ്ഗ്രസ് ഉയര്ത്തുന്ന് വിമര്ശനങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് രാജ്യത്തെ തൊഴിലില്ലായ്മ.
തൊഴിലില്ലായ്മാ നിരക്ക് വ്യക്തമാക്കുന്ന നാഷണല് സാംപിള് സര്വേയുടെ റിപ്പോര്ട്ടും ലേബര് ബ്യൂറോയുടെ ആറാമത് വാര്ഷിക തൊഴില് സര്വേ റിപ്പോര്ട്ടുമാണ് നേരത്തേ മോദി സര്ക്കാര് പൂഴ്ത്തിയത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്ഷത്തിനിടയിലെ ഏറ്റവും ഉയര്ന്ന നിലയിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു നാഷണല് സാംപിള് സര്വേ റിപ്പോര്ട്ട്. 2017-18 കാലയളവില് തൊഴിലില്ലായ്മാനിരക്ക് 6.1 ശതമാനം ആയി കുത്തനെ ഉയര്ന്നു എന്ന് റിപ്പോര്ട്ട് വ്യക്തമാക്കുന്നു. അതേസമയം തൊഴിലില്ലായ്മ വിഷയത്തില് മോദിക്കെതിരെ വ്ന് വിമര്ശനവുമായി കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി രംഗത്തെത്തിയിരുന്നു.
ഇത് 45 വര്ഷത്തിനിടയിലെ ഏറ്റവും ഉയര്ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യം അനുഭവിക്കുന്നത്. എന്നാല് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിലെത്തിയ പശ്ചാത്തലത്തില് റിപ്പോര്ട്ട് പുറത്തുവിടേണ്ടതില്ല എന്ന് മോദി സര്ക്കാര് തീരുമാനിച്ചു. മോദി സര്ക്കാരിന്റെ കാലത്തെ തൊഴില് നഷ്ടം വ്യക്തമാക്കുന്നതാണ് ലേബര് ബ്യൂറോയുടെ ആറാമത് വാര്ഷിക തൊഴില് സര്വേ റിപ്പോര്ട്ടും. 2016-17ല് തൊഴിലില്ലായ്മാ നിരക്ക് നാല് വര്ഷത്തെ ഏറ്റവും കൂടി 3.9 ശതമാനമായി എന്നാണ് ആറാമത് വാര്ഷിക റിപ്പോര്ട്ട് പറയുന്നത്. ഇതും സര്ക്കാരിന് തിരിച്ചടിയാകുമെന്നതിനാല് പുറത്തുവിട്ടിട്ടില്ല.
ഇതിന് പിന്നാലെയാണ മുദ്ര പദ്ധതി പ്രകാരം എത്ര പേര്ക്ക് തൊഴില് ലഭിച്ചെന്ന കണക്കും ഫയലിനുള്ളില് കുടുങ്ങുന്നത്. ചെറുകിട-ഇടത്തരം സംരംഭകര്ക്കായി ആരംഭിച്ച മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് റീഫിനാന്സ് ഏജന്സി എന്ന മുദ്ര പദ്ധതിക്ക് കീഴില് സൃഷ്ടിച്ച തൊഴിലവസരങ്ങള് സംബന്ധിച്ച് ലേബര് ബ്യൂറോയാണ് സര്വേ നടത്തിയത്. എന്നാല് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ റിപ്പോര്ട്ട് പുറത്തുവിടേണ്ടതില്ല എന്നാണ് സര്ക്കാര് തീരുമാനമെന്നാണ് റിപ്പോര്ട്ട്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്.സി, ഹയര് സെക്കണ്ടറി പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില് പരം പ്രതിഭകളെ അക്കാദമിക് എക്സലന്സ് അവാര്ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് യു.എ.ഇ യിലെ ഇന്ത്യന് വിദ്യാര്ത്ഥികളില് 2025 എസ്.എസ് എല്.സി, ഹയര് സെക്കണ്ടറി പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില് പരം പ്രതിഭകളെ അക്കാദമിക് എക്സലന്സ് അവാര്ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്സ് അസോസിയേഷന് ഹാളില് മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്ട്ട് എഡ്യുക്കേഷന് ആന്റ് എന്ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്ത്ഥികള് ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര് റഹ്മാന്ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല് ആബിദീന് സഫാരി, ഡോ.അന്വര് അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്പ്പാടന് എന്നിവര് പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന് സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല് സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര് വേടന്
-
kerala3 days ago
ജുബൈലില് കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala2 days ago
കരുവന്നൂര് കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്പ്പിച്ചു, 3 സിപിഎം മുന് ജില്ലാ സെക്രട്ടറിമാര് പ്രതികള്
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള് പങ്കുവെച്ചു; സിആര്പിഎഫ് ഉദ്യോഗസ്ഥനെ എന്ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള് കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര് ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില് യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് മുന്കൂര് ജാമ്യമില്ല