ഷാര്‍ജ: ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു(39). ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം. ഷാര്‍ജ അര്‍ബന്‍ കൗണ്‍സില്‍ ചെയര്‍മാനായിരുന്നു.

ലണ്ടനില്‍ വെച്ച് ജൂലൈ ഒന്നിന് അന്തരിച്ചുവെന്ന് റൂളേഴ്‌സ് കോര്‍ട്ട് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഭൗതികശരീരം യു.എ.ഇയിലെത്തിക്കുന്നതു സംബന്ധിച്ചും ഖബറടക്കം സംബന്ധിച്ചും പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഖാലിദ് സുല്‍ത്താന്റെ മരണത്തെ തുടര്‍ന്ന് യു.എ.ഇയില്‍ മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.