ഏനാത്ത്: വീടിന്റെ ഗേറ്റ് തലയില്‍ വീണ് നാലുവയസ്സുകാരി മരിച്ചു. പത്തനംതിട്ട
ഏനാത്ത്-മണ്ണടി മുകളുവിള വീട്ടില്‍ ജാഫര്‍ ഖാന്‍-ബീമ ദമ്പതികളുടെ മകള്‍ സനാഫാത്തിമയാണ് മരിച്ചത്. കുട്ടിയുടെ പിതൃസഹോദരന്റെ പണിതുകൊണ്ടിരിക്കുന്ന വീടിന്റെ ഗേറ്റാണ് തലയില്‍ വീണത്.

ഇന്ന് രാവിലെ എട്ടുമണിക്കാണ് സംഭവം. പണിതുകൊണ്ടിരുന്ന വീടിന്റെ ഗേറ്റ് തലയില്‍ വീഴുകയായിരുന്നു. അടുത്ത ഞായറാഴ്ച്ചയാണ് ഗൃഹപ്രവേശനം നിശ്ചയിച്ചിരുന്നത്. ഏനാത്ത് മൗണ്ട് കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിനിയാണ് സന ഫാത്തിമ. ഖബറടക്കം ഇന്ന് വൈകുന്നേരം നാലിന് മണ്ണടി മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും. സഫ്‌വാന്‍ ഖാന്‍ സഹോദരനാണ്.