Connect with us

kerala

ആദിവാസി യുവതി പുഴയില്‍ വീണ് മരിച്ചു

ണ്ണൂരില്‍ ആദിവാസി യുവതി പുഴയില്‍ വീണ് മരിച്ചു. പേരാവൂര്‍ ചെക്കേരിയിലെ തെനിയാടന്‍ ജയേഷിന്റെ ഭാര്യ ജിനി ജയേഷാണ് (26) മരിച്ചത്

Published

on

പേരാവൂര്‍: കണ്ണൂരില്‍ ആദിവാസി യുവതി പുഴയില്‍ വീണ് മരിച്ചു. പേരാവൂര്‍ ചെക്കേരിയിലെ തെനിയാടന്‍ ജയേഷിന്റെ ഭാര്യ ജിനി ജയേഷാണ് (26) മരിച്ചത്. ചെക്കേരിക്കും ചെമ്പുക്കാവിനുമിടയിലെ കോടനോടന്‍ പുഴയിലാണ് അപകടം ഉണ്ടായത്.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ ബന്ധുവീട്ടില്‍ പോയി വരുന്ന വഴി ചെമ്പുകാവ് വനത്തിനുള്ളിലെ പുഴയില്‍ വീഴുകയായിരുന്നു.

വള്ളിയാടന്‍ ചന്ദ്രന്റെയും ചെന്നപ്പോയില്‍ ദേവികയുടെയും മകളാണ്. സഹോദരങ്ങള്‍: ജിത്തു, ജയേഷ്. മൃതദേഹം തലശേരി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കലിൽ ഇടപെടൽ വേണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

Published

on

കേരളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

യാത്ര മുടങ്ങിയാല്‍ ജോലി നഷ്ടപ്പെടുന്നവരുള്‍പ്പെടെ ഇന്നുതന്നെ വിദേശത്ത് എത്തേണ്ടവരാണ് യാത്രക്കാരില്‍ പലരും. മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും താമസവും നല്‍കാന്‍ പോലും എയര്‍ ഇന്ത്യ തയാറാകുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

കത്തിൻ്റെ പൂർണ്ണ രൂപം

കേരളത്തിൽ നിന്നുള്ള നിരവധി അന്താരാഷ്‌ട്ര, ആഭ്യന്തര സർവീസുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് അന്യായമായി റദ്ദാക്കിയതിനെ തുടർന്നുണ്ടായ തടസ്സം പരിഹരിക്കാൻ അടിയന്തര നടപടി അഭ്യർത്ഥിക്കാനുവേണ്ടിയാണ് ഈ കത്ത് എഴുതുന്നത്.

എയർ ഇന്ത്യയുടെ മാപ്പർഹിക്കാത്ത തീരുമാനത്തിൻ്റെ ഫലമായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാർ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കണ്ടെത്തൽ ഭയാനകമാണ്. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് ഭൂരിഭാഗം യാത്രക്കാരും തീരുമാനത്തെക്കുറിച്ച് അറിഞ്ഞത്. മിഡിൽ ഈസ്റ്റിലേക്ക് പോകുന്ന നിരവധി ആളുകൾക്ക് കൃത്യസമയത്ത് മടങ്ങാൻ കഴിയാത്തതിനാൽ അവരുടെ തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ടുപോയ യാത്രക്കാർക്ക് ഭക്ഷണമോ താമസസൗകര്യമോ നൽകാനുള്ള മര്യാദ പോലും എയർ ഇന്ത്യ നൽകിയില്ലെന്നാണ് റിപ്പോർട്ടുകൾ.

ഈ അടിയന്തര സാഹചര്യത്തിൽ, കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്‌സിൻ്റെ ഒന്നിലധികം അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നുള്ള തടസ്സം പരിഹരിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ പരാതി. കണ്ണൂർ, നെടുമ്പാശ്ശേരി, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധം നടക്കുന്നത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. 250ഓളം ക്യാബിന്‍ ക്രൂ അംഗങ്ങളാണ് സമരം നടത്തുന്നത്. അലവന്‍സ് കൂട്ടി നല്‍കണം എന്നാണ് ആവശ്യം. വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കണ്ണൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാർജ, മസ്കറ്റ്, അബുദബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ ബഹ്റൈൻ, മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.

Continue Reading

kerala

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; കടലേറ്റത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് 39 ഡിഗ്രി സെല്‍സ്യസ് വരെയും ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ 38 ഡിഗ്രി സെല്‍സ്യസ് വരെയും ചൂട് ഉയരും.

Published

on

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട് 39 ഡിഗ്രി സെല്‍സ്യസ് വരെയും ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ 38 ഡിഗ്രി സെല്‍സ്യസ് വരെയും ചൂട് ഉയരും. ഇടുക്കിയും വയനാടുമൊഴികെയുള്ള 12 ജില്ലകളില്‍ ഉയര്‍ന്ന ചൂടിനുള്ള യെലോ അലര്‍ടും പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 1.4 മീറ്റര്‍ വരെ ഉയരമുള്ള തിരകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവരും മല്‍സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. രാത്രി 11.30വരെയാണ് ജാഗ്രതാ നിര്‍ദേശം.

Continue Reading

india

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ല; കെ.സി.വേണുഗോപാൽ

വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം എന്നിവയിൽ ഇന്ത്യസഖ്യം നാളെ വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമേന്നെന്നും അദ്ദേഹം പറഞ്ഞു. 

Published

on

പ്രധാനമന്ത്രി നടത്തുന്ന വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് കെ.സി.വേണുഗോപാൽ. മൂന്ന് ഘട്ടം കഴിഞ്ഞതോടെ ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ കൂടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടിങ് ദിനത്തിലെ അന്തിമ കണക്കുകളും അന്തിമ വോട്ടിങ് ശതമാനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം എന്നിവയിൽ ഇന്ത്യസഖ്യം നാളെ വൈകുന്നേരം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമേന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ജനങ്ങൾ പ്രയാസം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രിയുടെ വിദേശയാത്ര സിപിഐഎം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടെന്നും വിഡി സതീശൻ ചോദിച്ചു.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്, അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ട്?, ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്, ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തത്, മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്, ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്, അല്ലെങ്കില്‍ അത് പലവിധ സംശയങ്ങള്‍ക്കും ഇടവരുത്തുമെന്നും വിഡി സതീശൻ പറഞ്ഞു.

Continue Reading

Trending