യാംബു: യാംബുവില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി മദീനയില്‍ മരിച്ചു. പുനലൂര്‍ നീലമ്മല്‍ സുജ ഭവന്‍ അനൂപ് ഷാജി (26) ആണ് മരിച്ചിരിക്കുന്നത്. യാംബുവിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്ന അനൂപ് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് യാംബു റോയല്‍ കമ്മീഷന്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത്.

വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു. പരേതനായ സുജ ഭവന്‍ ഷാജിയാണ് പിതാവ്. മാതാവ്: സുജാത. അവിവാഹിതനാണ്.