ആലപ്പുഴ: മാവേലിക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗ്രാഫിക് ഡിസൈനര്‍ ആയ വിനയകുമാറിനെയാണ് ഞായറാഴ്ച രാത്രി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്ക്ഡൗണ്‍ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നാല്‍പ്പത്തിമൂന്നുകാരനായ വിനയകുമാര്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മാവേലിക്കരയില്‍ ഗ്രാഫിക് ഡിസൈന്‍ സ്ഥാപനം നടത്തിവരികയായിരുന്നു വിനയകുമാര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി കുറയുകയും കഴിഞ്ഞവര്‍ഷം സ്ഥാപനം പൂട്ടുകയും ചെയ്തു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കില്‍ നിന്ന് നോട്ടീസ് വന്നു. ഇതാണ് വിനയകുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.