Connect with us

kerala

ഒന്‍പതാം ക്ലാസുകാരന്റെ മരണം; ക്ലാസ് കഴിഞ്ഞുപോകുമ്പോള്‍ കെട്ടിപ്പിടിച്ച്, ‘ഇതെന്റെ ലാസ്റ്റ് ആണ് എന്ന് അവന്‍ പറഞ്ഞു’; അര്‍ജുന്റെ സഹപാഠി

കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിക്കൊരുങ്ങി സ്‌കൂള്‍ മാനേജ്‌മെന്റ്.

Published

on

പാലക്കാട്: കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിക്കൊരുങ്ങി സ്‌കൂള്‍ മാനേജ്‌മെന്റ്. കുട്ടിയുടെ മരണത്തില്‍ ആരോപണവിധേയയായ ക്ലാസ് ടീച്ചറെയും പ്രധാനാധ്യാപികയെയും സസ്‌പെന്‍ഡ് ചെയ്തു. ഇരുവരെയും അന്വേഷണ വിധേയമായി പത്ത് ദിവസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ വകുപ്പുതല നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് പല്ലഞ്ചാത്തനൂര്‍ പൊള്ളപ്പാടം ചരലംപറമ്പ് വീട്ടില്‍ ജയകൃഷ്ണന്‍-മഞ്ജു ദമ്പതികളുടെ മകന്‍ അര്‍ജുനെ (14) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കുഴല്‍മന്ദം പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് വിദ്യാര്‍ത്ഥിയെ മരണത്തിലേക്കു നയിച്ച സംഭവം നടന്നത്. അര്‍ജുന്‍ ഉള്‍പ്പെടെ നാലു വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്‌കൂളില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ച് കുട്ടികളെ ശാസിച്ചുവിട്ടു. എന്നാല്‍ അര്‍ജുന്റെ വീട്ടില്‍ സംഭവമറിയിച്ച അധ്യാപിക അന്ന് അവധിയിലായിരുന്നു. എന്നാല്‍ ഇവര്‍ ചൊവ്വാഴ്ച സ്‌കൂളിലെത്തിയപ്പോള്‍ അര്‍ജുനെ ഓഫിസില്‍ വിളിച്ചുവരുത്തി മര്‍ദിച്ചതായി അര്‍ജുന്റെ സഹപാഠി പറഞ്ഞു. സൈബര്‍ പൊലീസില്‍ അറിയിക്കുമെന്നും ഒരു വര്‍ഷം ജയില്‍ ശിക്ഷയും 25,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അവര്‍ പറഞ്ഞു.

ക്ലാസ് കഴിഞ്ഞുപോകുമ്പോള്‍ കെട്ടിപ്പിടിച്ച് ‘ഇതെന്റെ ലാസ്റ്റ് ആണ്’ എന്ന് അവന്‍ പറഞ്ഞതായും സഹപാഠി പറഞ്ഞു. വീട്ടിലെത്തിയ വിദ്യാര്‍ത്ഥി പിന്നീട് യൂനിഫോമില്‍ തൂങ്ങിമരിക്കുകയായിരുന്നു.

അതേസമയം അര്‍ജുനെ മര്‍ദിച്ചത് അവന്റെ മാമനാണെന്ന് പറയാന്‍ വ്യാഴാഴ്ച രാവിലെ ആശ ടീച്ചര്‍ തന്നെ നിര്‍ബന്ധിച്ചതായി മറ്റൊരു വിദ്യാര്‍ത്ഥിയും വെളിപ്പെടുത്തി. അതേസമയം, ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്നതായി സ്‌കൂള്‍ അധികൃതറും അറിയിച്ചു. ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് കണ്ടതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണം നല്‍കാനാണ് ടീച്ചര്‍ ശ്രമിച്ചതെന്നും സൈബര്‍ സെല്‍ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്ന് പ്രധാനാധ്യാപിക ലിസി പറഞ്ഞു. അതേസമയം കുട്ടിക്ക് വീട്ടിലും പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും പ്രധാനാധ്യാപിക പറഞ്ഞു.

എന്നാല്‍ ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് അര്‍ജുന്റെ കുടുംബം ആരോപിക്കുന്നു. വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടന്നുവരുകയാണെന്ന് കുഴല്‍മന്ദം പൊലീസ് പറഞ്ഞു.

വിദ്യാര്‍ഥിയുടെ മരണത്തില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും പ്രതിഷേധം നടത്തി. അധ്യാപികക്കെതിരെ കടുത്ത നടപടി വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

ജില്ല ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അര്‍ജുന്റെ മൃതദേഹം ബുധനാഴ്ച ഉച്ചക്ക് 2.30ന് തേങ്കുറുശ്ശി വാതകശ്മശാനത്തില്‍ സംസ്‌കരിച്ചു.

kerala

ട്രെയിനിൽ ദുരനുഭവം; വാട്സ്ആപ്പിൽ‌ അറിയിക്കാം, 112ലും വിളിക്കാമെന്ന് പൊലീസ്

Published

on

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ വാട്സാപ്പിലൂടെയും പൊലീസിനെ അറിയിക്കാം. ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പൊലീസിനെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം സംഭവങ്ങൾ വാട്സ്ആപ്പ് മുഖേനയും പൊലീസിനെ അറിയിക്കാം.

ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഫോട്ടോ, വിഡിയോ, ടെക്സ്റ്റ് എന്നിവ വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

കൂടാതെ ഈ കാണുന്ന നമ്പറുകളിലും പൊലീസ് സേവനങ്ങൾ ലഭ്യമാണ്. 9846 200 100, 9846 200 150, 9846 200 180.

Continue Reading

Film

നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി

Published

on

കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കിഡ്‌നാപ്പിങ് കേസ് റദ്ദാക്കി ഹൈക്കോടതി. തീരുമാനം നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെ. കൊച്ചിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്.

നേരത്തെ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് ലക്ഷ്മി മോനോന്റെ സുഹൃത്തുക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു. വെലോസിറ്റി എന്ന ബാറില്‍ നിന്നാണ് തര്‍ക്കമുണ്ടായത്. ഈ തര്‍ക്കം റോഡിലേക്ക് നീങ്ങുകയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിന് താഴെവച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്.

പരാതിയെ തുടര്‍ന്ന് ലക്ഷ്മി മേനോന്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

കാറില്‍ നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ബിയര്‍കുപ്പി കൊണ്ട് ആക്രമിച്ചെന്നും ഇത് കണ്ടപ്പോഴാണ് തന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചതെന്നും കേസിലെ കൂട്ടുപ്രതിയായ സോന മോള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാന്‍ വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.

Continue Reading

kerala

മലപ്പുറത്ത് സ്കൂൾ വാനിടിച്ച് വിദ്യാർഥി മരിച്ചു

Published

on

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ ഇടിച്ച് LKG വിദ്യാർഥി മരിച്ചു. കുമ്പള പറമ്പ് മോണ്ടിസോറി സ്കൂളിലെ വിദ്യാർഥിയായ മിൻ ഇസ് വിൻ(5) ആണ് മരിച്ചത്.

അതേ സ്കൂളിലെ വാനാണ് ഇടിച്ചത്. മൃതദേഹം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

Continue Reading

Trending