കോട്ടയം: കടുത്ത പനി സാരമാക്കാതെ എസ.്എസ്.എല്‍.സി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനി പരീക്ഷയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. ആയാംകുടി നാല് സെന്റ് കോളനി മൂലക്കര മോഹന്‍ ദാസിന്റെ മകള്‍ അതുല്യയാണ് കുഴഞ്ഞ് വീണുമരിച്ചത്.

കല്ലറ എസ്.എന്‍.വി.എന്‍.എസ.്എസ് സ്‌കൂളിലെ എസ്.എസ്.എല്‍.സി ബാച്ച് വിദ്യാര്‍ത്ഥിനിയായിരുന്നു. കടുത്ത പനിയും ശ്വാസം മുട്ടലിനെയും തുടര്‍ന്ന് കല്ലറയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അതുല്യ.

പരീക്ഷ എഴുതാന്‍ മാതാവിനും സഹോദരനുമൊപ്പമാണ് അതുല്യ സ്‌കൂളിലെത്തിയത്. പരീക്ഷയ്ക്ക് ശേഷം അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അതുല്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.