മുംബൈ: ബോളിവുഡ് ലഹരിക്കേസില്‍ നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) വീണ്ടും സമന്‍സ് അയച്ചു. അന്വേഷണത്തിനു ഹാജരാകാത്ത കരിഷ്മയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് എന്‍സിബി നോട്ടീസ് നല്‍കിയത്.

കരിഷ്മയുടെ ഫ്‌ലാറ്റിലെത്തി അമ്മയുടെ പക്കല്‍ പുതിയ സമന്‍സ് ഏല്‍പിക്കുകയായിരുന്നു. കരിഷ്മ ജോലി ചെയ്യുന്ന ടാലന്റ് മാനേജ്‌മെന്റ് കമ്പനിയായ ‘ക്വാനി’ലെ ജീവനക്കാര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്.

കമ്പനിയുടെ ഉടമസ്ഥ പങ്കാളിയായ ധ്രുവ് ചിത്‌ഗോപേക്കര്‍, ‘ക്വാന്‍’ ജീവനക്കാരിയും സുശാന്തിന്റെ മുന്‍ മാനേജരുമായ ജയ സാഹ എന്നിവരെയും കരിഷ്മയെയും നേരത്തെ എന്‍സിബി ചോദ്യം ചെയ്തിരുന്നു.