Connect with us

kerala

ബിനീഷ് കോടിയേരി എന്‍സിബിയുടെ കസ്റ്റഡിയില്‍

നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം എന്‍സിബി കൂടി കേസെടുക്കുന്നതോടെ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള പഴുതടയും

Published

on

 

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍സിബി (നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ) കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യുന്നതിനായി എന്‍സിബിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി. പരപ്പന അഗ്രഹാര ജയിലിലായിരുന്നു ബിനീഷ്. 25 വരെയാണ് ബിനീഷിന്റെ റിമാന്‍ഡ് കാലാവധി.

നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം എന്‍സിബി കൂടി കേസെടുക്കുന്നതോടെ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള പഴുതടയും. അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ കന്നഡ സീരിയല്‍ നടി അനിഖക്കൊപ്പം ലഹരിക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നുള്ള അന്വേഷണമാണു ബിനീഷിലെത്തിയത്.

അനൂപിന്റെ ലഹരി ഇടപാടു താവളമായിരുന്ന ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയതു ബിനീഷ് ആണെന്നു കണ്ടെത്തിയതു നിര്‍ണായകമായി. തുടര്‍ന്ന് താന്‍ ബിനാമി മാത്രമാണെന്ന് അനൂപ് മൊഴി നല്‍കിയതോടെ കുരുക്ക് മുറുകി. സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതോടെ ഇഡി അറസ്റ്റ്‌ചെയ്തു. അതേസമയം, ഈ പണം ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നോ എന്നാകും എന്‍സിബി അന്വേഷിക്കുക.

 

kerala

എറണാകുളത്ത് സിപിഒയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണംതട്ടിയ എസ്‌ഐക്കെതിരെ കേസ്

പലരിവട്ടം സ്‌റ്റേഷനിലെ എസ്‌ഐ കെ.കെ ബിജുവിനെതിരെ കേസ്.

Published

on

എറണാകുളത്ത് സിപിഒയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണംതട്ടിയ എസ്‌ഐക്കെതിരെ പരാതി. പലരിവട്ടം സ്‌റ്റേഷനിലെ എസ്‌ഐ കെ.കെ ബിജുവിനെതിരെ കേസ്.

സ്പായില്‍ പോയത് ഭാര്യയെ അറിയിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സ്പായിലെ ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയത്. സ്പാ ജീവനക്കാരും കേസില്‍ പ്രതികളാണ്. പരാതിക്കാരനായ സിപിഒ പാലാരിവട്ടം സ്‌റ്റേഷനിലെ തന്നെ പോലിസ് ഉദ്യോഗസ്ഥനാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്‌

Continue Reading

kerala

കൊച്ചിയില്‍ ചാക്കില്‍ കെട്ടിവെച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ചാക്ക് അന്വേഷിച്ച് ഇയാള്‍ പരിസരത്തെ കടയില്‍ എത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്. പട്ടി ചത്തെന്ന് പറഞ്ഞാണ് ചാക്ക് വാങ്ങിയത്.

Published

on

കൊച്ചി കോന്തുരുത്തിയില്‍ ചാക്കില്‍ കെട്ടിവെച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ ജോര്‍ജ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനവാസ മേഖലയോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. അവശ നിലയിലായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ചാക്ക് അന്വേഷിച്ച് ഇയാള്‍ പരിസരത്തെ കടയില്‍ എത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്. പട്ടി ചത്തെന്ന് പറഞ്ഞാണ് ചാക്ക് വാങ്ങിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. പി ശങ്കരദാസിനെയും എന്‍. വിജയകുമാറിനെയും വീണ്ടും ചോദ്യം ചെയ്യും

അറസ്റ്റിലായ എ. പത്മകുമാര്‍ കട്ടിളപ്പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്ത് വിടുന്നതിന് ആദ്യം ഇടപെടല്‍ നടത്തിയത് ഇവര്‍ കൂടി അംഗങ്ങളായ ബോര്‍ഡിലായിരുന്നു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. പി ശങ്കരദാസിനെയും എന്‍. വിജയകുമാറിനെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. നേരത്തെ ഇവര് രണ്ടുപേരെയും അന്വേഷണസംഘം പ്രാഥമിക ചോദ്യം ചെയ്യല്‍ നടത്തിയിരുന്നു. ഇതിനായി ഉടന്‍ നോട്ടീസ് നല്‍കും. അറസ്റ്റിലായ എ. പത്മകുമാര്‍ കട്ടിളപ്പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്ത് വിടുന്നതിന് ആദ്യം ഇടപെടല്‍ നടത്തിയത് ഇവര്‍ കൂടി അംഗങ്ങളായ ബോര്‍ഡിലായിരുന്നു. പോറ്റി ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കട്ടെ എന്നതായിരുന്നു അന്ന് എന്‍. വിജയകുമാറും കെ. പി ശങ്കരദാസിന്റെയും നിലപാട്.

എന്‍. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസില്‍ എ. പത്മകുമാറിന്റെ പങ്ക് സ്ഥിരീകരിക്കുന്ന നിര്‍ണായക തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് കാര്യത്തില്‍ വ്യക്തത വരുത്താനായി ഇരുവരെയും വിളിപ്പിക്കുക. എ. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ റെയ്ഡ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് എസ്‌ഐടി സംഘം പത്മകുമാറിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്. പരിശോധന തുടരുകയാണ്. വനിത പൊലീസ് ഉദ്യോഗാസ്ഥര്‍ അടമുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വീടിനോടുള്ള ചേര്‍ന്നുള്ള ഓഫീസ് മുറിയിലാണ് പ്രധാനമായും പരിശോധിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് പരിശോധന.

ശബരിമലയിലെ യോഗദണ്ഡില്‍ സ്വര്‍ണം പൂശുന്നതില്‍ പത്മകുമാറിന്റെ മകന്റെ പങ്കും പരിശോധിക്കുന്നുണ്ട്. യോഗദണ്ഡില്‍ സ്വര്‍ണം പൂശുന്നതിന്റെ ചുമതല പത്മകുമാറിന്റെ മകനാണ് നല്‍കിയിരുന്നത്. അത് വിവാദമായിരുന്നു.

 

Continue Reading

Trending