Connect with us

kerala

വൈകിവന്ന നീതി, എനിക്ക് നഷ്ടമായ പാര്‍ലമെന്റ് സെഷനുകള്‍ ആര് നികത്തും- എം.പി മുഹമ്മദ് ഫൈസല്‍

വധശ്രമക്കേസില്‍ 10 വര്‍ഷത്തെ തടവിന് കവരത്തി സെഷന്‍സ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജനുവരി 11 മുതലാണ് ഫൈസലിനെ ലോക്സഭാ അംഗത്വത്തില്‍ നിന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയത്

Published

on

കൊച്ചി: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി പിന്‍വലിച്ച ലോക്സഭാ സെക്രട്ടേറിയറ്റ് തീരുമാനത്തില്‍ പ്രതികരണവുമായി ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍. തനിക്കെതിരായ ശിക്ഷാവിധി സ്റ്റേ ചെയ്ത് രണ്ടുമാസം പിന്നിട്ടെങ്കിലും വൈകി വന്ന നീതിയെ സ്വാഗതം ചെയ്യുന്നുവന്നെ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘വൈകിയാണെങ്കിലും സന്തോഷമുണ്ട്. നിയമപരമായ കാര്യത്തില്‍ ഇങ്ങനെ വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. എനിക്ക് അര്‍ഹതപ്പെട്ട പാര്‍ലമെന്റ് സെഷനുകള്‍ നഷ്ടമായി. ഇത് ആര് നികത്തിത്തരും? എന്റെ അയോഗ്യത റദ്ദാക്കാന്‍ സുപ്രീം കോടതി വരെ പോകേണ്ടി വന്നു. സുപ്രീം കോടതിയില്‍നിന്ന് നോട്ടീസ് ലഭിക്കും എന്നായപ്പോഴാണ് ലോക്സഭാ സെക്രട്ടേറിയറ്റ് ഇപ്പോള്‍ തീരുമാനം എടുത്തത്. ജനുവരി 25-ാം തീയതിയിലെ ഹൈകോടതി ഉത്തരവ് അനുസരിച്ചാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. അതായത് ഹെകോടതി വിധി വന്ന് രണ്ടുമാസം പിന്നിട്ട ശേഷമാണ് എന്റെ അയോഗ്യത പിന്‍വലിക്കുന്നത്. എന്തിനാണിത്ര കാലതാമസം നേരിട്ടത്? ലക്ഷദ്വീപിനുള്ള ഏക എം.പിയാണ് ഞാന്‍. എന്റെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനുള്ള അവസരമാണ് നഷ്ടമായത്. ഹൈകോടതി ശിക്ഷ മരവിപ്പിച്ചതിന്റെ രണ്ടാം ദിവസം തന്നെ ഞാന്‍ അയോഗ്യത നീക്കാന്‍ ലോക്‌സഭ സെക്രട്ടറിയേറ്റിനെ സമീപിച്ചിരുന്നു’ -ഫൈസല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

തന്റെ സമാനസാഹചര്യം നേരിടുന്ന രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലും ശുഭപ്രതീക്ഷയാണുള്ളതെന്ന് ഫൈസല്‍ വ്യക്തമാക്കി. ശിക്ഷ റദ്ദാക്കുന്നതോടെ രാഹുല്‍ഗാന്ധി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും എന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വധശ്രമക്കേസില്‍ 10 വര്‍ഷത്തെ തടവിന് കവരത്തി സെഷന്‍സ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജനുവരി 11 മുതലാണ് ഫൈസലിനെ ലോക്സഭാ അംഗത്വത്തില്‍ നിന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയത്.

 

 

kerala

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

ഇന്നലെ പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയും കുറഞ്ഞിരുന്നു.

Published

on

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. പവന് 360 രൂപ കുറഞ്ഞ് 73680 രൂപയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 9210 രൂപയുമായി.

ഇന്നലെ പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയും കുറഞ്ഞിരുന്നു. 74,040 രൂപയായിരുന്നു ഇന്നലെ പവന്‍ വില. ബുധനാഴ്ചയാണ് സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്നവിലയില്‍ എത്തിയത്. 760 രൂപ വര്‍ധിച്ച് 75,040 രൂപയായിരുന്നു അന്നത്തെ പവന്‍ വില. ഗ്രാമിന്റെ വില 85 രൂപ വര്‍ധിച്ച് 9380 രൂപയുമായിരുന്നു.

 

Continue Reading

kerala

20ദിവസം മുന്‍പെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തി, ശരീരഭാരം കുറച്ചു; ജയില്‍ ചാടിയത് കൃത്യമായ ആസൂത്രണത്തിലൂടെ

ശരീരഭാരം കുറക്കുന്നതിന് ചപ്പാത്തിമാത്രമായിരുന്നു കുറച്ച്ദിവസങ്ങളായുള്ള ഭക്ഷണം.

Published

on

ഗോവിന്ദച്ചാമി ജയില്‍ ചാടിയത് കൃത്യമായ ആസൂത്രണത്തിന് ഒടുവിലെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ്. മതില്‍ ചാടുന്നതിന് 20ദിവസം മുന്‍പെങ്കിലും ഗോവിന്ദച്ചാമി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായും കമ്മീഷണര്‍ പറഞ്ഞു. ഇതിനായി ഗോവിന്ദച്ചാമി ശരീരഭാരം കുറച്ചിരുന്നു. ശരീരഭാരം കുറക്കുന്നതിന് ചപ്പാത്തിമാത്രമായിരുന്നു കുറച്ച്ദിവസങ്ങളായുള്ള ഭക്ഷണം. ഏഴരമീറ്റര്‍ ഉയരമുള്ള മതില്‍ചാടുന്നതിന് ഒരുകൈമാത്രമുളള ഗോവിന്ദച്ചാമി വേണ്ട ഒരുക്കങ്ങളെല്ലാം നേരത്തെ നടത്തിയിരുന്നു.

അതീവ സുരക്ഷ ബ്ലോക്കിന്റെ ഗ്രില്‍ ഉപ്പ് വെച്ച് നേരത്തെ തുരുമ്പിപ്പിച്ചിരുന്നു. ഇത് പിന്നീട് കട്ടുചെയ്തു. ഒരു കമ്പിമാത്രം മുറിച്ച് അതിനുള്ളിലൂടെയാണ് പുറത്ത് ചാടിയത്. പുലര്‍ച്ച 3.30ഓടെ ജയിലിനുള്ളില്‍ നിരീക്ഷണം നടത്തി ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി കയറുണ്ടാക്കുകയും അലക്ക് കല്ലില്‍ കയറി പുറത്തേക്ക് ചാടുകയും ചൊയ്തു. പുറത്തിറങ്ങിയാല്‍ എങ്ങനെ നീങ്ങണമെന്നതും കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. ഇതിനായി ജയില്‍ ഡ്രസ് മാറുകയും ചെയ്തു.

എല്ലാം ജയില്‍ ചാടുന്നതിനുള്ള ഗോവിന്ദച്ചാമിയുടെ ആസൂത്രണമായിരുന്നെങ്കിലും ജയിലിനുള്ളിലെ സഹായവും ഇയാള്‍ക്ക് കിട്ടിയിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് പൊലീസ്. അതീവ സുരക്ഷയുള്ള ബി-10 സെല്ലിലായിരുന്നു ഗോവിന്ദച്ചാമി കഴിഞ്ഞിരുന്നത്.എന്നാല്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് സി-4ലോക്ക് മാറ്റിയത്. ജയില്‍ ഉദ്യോഗസ്ഥരുടെ നോട്ടം പെട്ടന്ന് കിട്ടാത്ത സെല്ല് മനപ്പൂര്‍വ്വം ഇയാള്‍ ചോദിച്ച് വാങ്ങുകയായിരുന്നു.

 

Continue Reading

kerala

കണ്ണൂര്‍ ജയില്‍ ഭരിക്കുന്നത് കുറ്റവാളികള്‍; ടാര്‍സണ്‍ പോലും ചെയ്യാത്ത രീതിയിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്; വി.ഡി സതീശന്‍

ജയിലിനകത്ത് നിന്ന് ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

Published

on

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാടിയ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം. കണ്ണൂര്‍ ജയില്‍ ഭരിക്കുന്നത് കുറ്റവാളികളെന്നും ജയിലിനകത്ത് നിന്ന് ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.’ഗോവിന്ദച്ചാമി ടാര്‍സണ്‍ പോലും ചെയ്യാത്ത രീതിയിലാണ് ജയില്‍ ചാടിയിരിക്കുന്നത്. നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടുംകുറ്റവാളിയെ പിടികൂടാനായത്. ഗോവിന്ദച്ചാമിക്ക് ജയിലിനകത്ത് നിന്ന് സഹായം കിട്ടി. ടി.പി വധക്കേസ് പ്രതികള്‍ക്ക് എല്ലാ സഹായവും ലഭിക്കുന്നു. സര്‍ക്കാരിനെ പ്രിയപ്പെട്ടവര്‍ ആയതുകൊണ്ട് ഇവര്‍ക്ക് എല്ലാ സഹായവും ലഭിക്കുന്നു. ഗോവിന്ദച്ചാമിയും സര്‍ക്കാരിന് പ്രിയപ്പെട്ട ആളാണെന്ന് ഇപ്പോള്‍ വ്യക്തമായി’..സതീശന്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയയത്. പിന്നീട് പത്തുമണിക്കൂറിന് ശേഷമാണ് തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്ന് ഗോവിന്ദച്ചാമിയെ പിടികൂടിയത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന് ഗോവിന്ദച്ചാമിയെ പിടികൂടാനായത്.

Continue Reading

Trending